നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Suicide| കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു

    Suicide| കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു

    കാലായില്‍ സുകുമാരനും കുടുംബവുമാണ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെ മരിച്ചു. മകള്‍ സൂര്യ(27) ഇന്ന് മരിച്ചു.

    News18 Malayalam

    News18 Malayalam

    • Share this:
      കോട്ടയം (Kottayam) തലയോലപ്പറമ്പ് (Thalayolaparambu) ബ്രഹ്മമംഗലത്ത് (Brahmamangalam) ആസിഡ് (Acid) ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ നാലംഗം കുടുംബത്തിലെ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. കാലായില്‍ സുകുമാരനും കുടുംബവുമാണ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെ മരിച്ചു. മകള്‍ സൂര്യ(27) ഇന്ന് മരിച്ചു. സുകുമാരന്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലും ഇളയ മകള്‍ സുവര്‍ണ വാര്‍ഡിലും ചികിത്സയിലാണ്.

      Also Read- വിവാഹം കഴിഞ്ഞിട്ട് മൂന്ന് ആഴ്ച; നവവരൻ ഭാര്യസഹോദരനൊപ്പം മുങ്ങിമരിച്ചു

      പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ്.

      Also Read- Murder| കൊല്ലത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ

      സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.

      Also Read- Wasp Attack| മരണവീട്ടിൽ കടന്നലാക്രമണം; ഇരുപത് പേർക്ക് കുത്തേറ്റു; നാല് പ്രാവുകൾ ചത്തു

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Rajesh V
      First published:
      )}