നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓര്‍മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാന്‍ അച്ഛന്റെ ശ്രമം; ഇരുവരും തീവണ്ടിതട്ടി മരിച്ചു

  ഓര്‍മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാന്‍ അച്ഛന്റെ ശ്രമം; ഇരുവരും തീവണ്ടിതട്ടി മരിച്ചു

  തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം

  • Share this:
   അരൂര്‍: ഓര്‍മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും തീവണ്ടി തട്ടി മരിച്ചു. ചന്തിരൂര്‍ വെളുത്തുള്ളി പുളിത്തറ പുരുഷന്‍ (57) മകന്‍ നിഥിന്‍(28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം. ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ ക്രോസിന് സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

   മൂന്നുവര്‍ഷം മുന്‍പുണ്ടായ വാഗഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ നിഥിന്‍ ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നിഥിന് ഓര്‍മ്മക്കുറവുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വെല്‍ഡിങ് തൊഴിലാളിയായിരുന്നു നിഥിന്‍.

   ഇവരുടെ വീട് റെയില്‍വേ പാളത്തിന് തൊട്ടരികിലാണ്. പുരുഷന്‍ മത്സ്യത്തൊഴിലാളിയാണ്. തീവണ്ടി വരുന്ന സമയത്ത് മകന്‍ റെയില്‍പ്പാളത്തിലൂടെ നടക്കുന്നതുകണ്ട് പുരുഷന്‍ ഓടിച്ചെല്ലുകയായിരുന്നു. മകനെ തള്ളിമാറ്റാന്‍ ശ്രമിക്കുമ്പോഴേക്കും തീവണ്ടി ഇരുവരെയും തട്ടിത്തെറിപ്പിച്ചു.

   അരൂര്‍ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശാന്തയാണ് പുരുഷന്റെ ഭാര്യ. മറ്റൊരു മകന്‍: നിഷാദ്.

   Also Read-Say no to corruption | മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി:കോട്ടയം ജില്ലാ ഓഫീസര്‍ ഹാരിസിനെ സസ്പെന്റ് ചെയ്തു

   കായംകുളത്ത് വിവാഹ വാർഷികാഘോഷത്തിനിടയിൽ വാക്കേറ്റം; സുഹൃത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

   വിവാഹ വാർഷികത്തിനിടയിലുണ്ടായ (wedding anniversary) വാക്കേറ്റത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണൻ (39)ആണ് മരിച്ചത്. ആഘോഷത്തിനിടയിൽ മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

   സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഹരികൃഷ്ണന്റെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി സ്നേഹജാലകം കോളനിയിലാണ് സംഭവം.

   മറ്റൊരു സംഭവത്തിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (26) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് നന്ദകുമാര്‍ മരിച്ചത്. യുവാവ് തിക്കോടി കാട്ടുവയല്‍ മാനോജിന്റെ മകള്‍ കൃഷ്ണപ്രിയ (22)യെയാണ് വെള്ളിയാഴ്ച തീ കൊളുത്തി കൊലപ്പെടുത്തിയത്.

   തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. നാലു ദിവസംമുന്‍പാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. പത്ത് മണിയോടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് റോഡരികില്‍ വെച്ച് തര്‍ക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയില്‍ കരുതിയ കുപ്പിയിലെ പെട്രോള്‍ കൃഷ്?ണപ്രിയയുടെ ദേഹത്തും തുടര്‍ന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

   തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. നാലു ദിവസംമുന്‍പാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. പത്ത് മണിയോടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് റോഡരികില്‍ വെച്ച് തര്‍ക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയില്‍ കരുതിയ കുപ്പിയിലെ പെട്രോള്‍ കൃഷ്?ണപ്രിയയുടെ ദേഹത്തും തുടര്‍ന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
   Published by:Jayesh Krishnan
   First published: