• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കൂളിൽ പോയ അഞ്ചാം ക്ലാസുകാരി സിനിമാ തിയേറ്ററിൽ; കണ്ടെത്തിയത് പതിനാറുകാരനായ ഇൻസ്റ്റാഗ്രാം സുഹൃത്തിനൊപ്പം

സ്കൂളിൽ പോയ അഞ്ചാം ക്ലാസുകാരി സിനിമാ തിയേറ്ററിൽ; കണ്ടെത്തിയത് പതിനാറുകാരനായ ഇൻസ്റ്റാഗ്രാം സുഹൃത്തിനൊപ്പം

വിദ്യാർഥിനി ക്ലാസിൽ എത്തിയില്ലെന്ന വിവരം അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കണ്ണൂര്‍: സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ സിനിമാ തിയറ്ററിൽ പതിനാറുകാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. കണ്ണൂരിലെ പ്രശസ്തമായ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് ബസിറങ്ങിയശേഷം സ്കൂളിലേക്ക് പോകാതെ മുങ്ങിയത്. പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ തിയറ്ററിൽനിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

    വിദ്യാർഥിനി ക്ലാസിൽ എത്തിയില്ലെന്ന വിവരം അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്‍റെ ലൊക്കേഷൻ നഗരത്തിലെ ഒരു തിയറ്ററിന് സമീപമായിരുന്നു. തുടർന്ന് പൊലീസ് സംഘം തിയറ്ററിലെത്തി നടത്തിയ പരിശോധനയിലാണ് പ്ലസ് വൺ വിദ്യാർഥിയായ സുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്.

    തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇൻസ്റ്റാഗ്രാം വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് പതിനാറുകാരൻ. വിവരം അറിഞ്ഞ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്നു.

    രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ലോട്ടറിയടിച്ചു; ദിവാകരന് ഇത്തവണ ലഭിച്ചത് ഒരു കോടി രൂപ

    കോഴിക്കോട്: ഭാഗ്യം വിടാതെ പിന്തുടരുകയാണ് ഒഞ്ചിയത്തെ നിർമ്മാണ തൊഴിലാളിയായ ദിവാകരനെ. രണ്ടാഴ്ച മുമ്പ് എടുത്ത രണ്ട് ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിച്ചു. ഇതിൽനിന്ന് പണം ചെലവഴിച്ചെടുത്ത പത്ത് ടിക്കറ്റുകളിലൊന്നിൽ 1000 രൂപയുടെ സമ്മാനം കൂടി അടിച്ചു. ഇതോടെയാണ് വലിയ ഭാഗ്യം തൊട്ടരികിലുണ്ടെന്ന് എല്ലാവരും പറഞ്ഞത്. ഇത് കേട്ട് ടിക്കറ്റെടുത്ത ദിവാകരന് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു. ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശിയാണ് കിഴക്കെകുനിയിൽ ദിവാകരൻ.

    Also Read- Elephant Attack | കാർ കൊമ്പ് കൊണ്ട് കുത്തിനീക്കി; കാറിന് നേരെ ഒറ്റയാന്‍റെ ആക്രമണം; ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപെട്ടു

    കടം വാങ്ങി എടുത്ത ടിക്കറ്റിനാണ് ഫിഫ്റ്റി ഫിഫ്റ്റ് ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ദിവസവും രാവിലെ ശാരീരിക വ്യായാമത്തിനായി ദിവാകരൻ സുഹൃത്തുക്കൾക്കൊപ്പം വടകര നാമംകുളത്തിൽ നീന്താൻ പോകാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയും പതിവുപോലെ സുഹൃത്തുക്കൾക്കൊപ്പമാണ് ദിവാകരനും സംഘവും രണ്ടു കാറുകളിലായി നീന്താനായി പോയത്. നീന്തലൊക്കെ കഴിഞ്ഞ് ഒരു ചായ കുടിക്കാമെന്നായി. അങ്ങനെ സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലിൽ കയറി ചായകുടിച്ചു. അപ്പോഴാണ് ഒരു ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ അവിടെയെത്തിയത്. എന്നാൽ ടിക്കറ്റെടുക്കാൻ അപ്പോൾ കൈയിൽ കാശുണ്ടായിരുന്നില്ല. അങ്ങനെയാണ് സുഹൃത്ത് വെള്ളികുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്.

    ഞായറാഴ്ച മൂന്നു മണിയോടെയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തിയത്. വൈകീട്ടുതന്നെ ഫലം വന്നെങ്കിലും ഒന്നാംസമ്മാനം അടിച്ച വിവരം ദിവാകരൻ അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ചയിലെ പത്രം നോക്കിയപ്പോഴാണ് ഒരു കോടി രൂപയുടെ ഭാഗ്യം കടാക്ഷിച്ച വിവരം ദിവാകരൻ അറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാരോടും, ടിക്കറ്റെടുക്കാൻ പണം കടംനൽകി സഹായിച്ച ചന്ദ്രനെയും വിളിച്ചു വിവരം പറഞ്ഞു. ഒന്നാം സമ്മാനം ലഭിച്ചതി സന്തോഷം തനിക്ക് 50 രൂപ കടമായിത്തന്ന ചന്ദ്രനാണെന്ന് ദിവാകരൻ പറഞ്ഞു. കുറച്ച് കടബാധ്യതയുള്ളത് തീർക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹം. ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ്‌ മക്കൾ.
    Published by:Anuraj GR
    First published: