• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫോര്‍ട്ട് കൊച്ചിക്ക് സമീപം കടലില്‍വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

ഫോര്‍ട്ട് കൊച്ചിക്ക് സമീപം കടലില്‍വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്.

  • Last Updated :
  • Share this:
    കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടെ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം.

    മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്.

    Also Read- തൃശൂരിലെ ഓണം കറുത്തു; നാല് അപകടങ്ങളിൽ മൂന്നു മരണം; ട്രെയിൻ തട്ടി മരിച്ചത് എട്ട് വയസുകാരൻ

    സംഭവം നടന്നതിന് തൊട്ടരികില്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ, വെടിയുണ്ട അബദ്ധത്തില്‍ തട്ടി തെറിച്ച് സെബാസ്റ്റ്യന്റെ ചെവിയില്‍ പതിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ഓണപ്പൂക്കളത്തിനായി റെയില്‍വേ ട്രാക്കിന് സമീപത്തെ പൂ പറിക്കാന്‍ പോയ സഹോദരിമാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; ഒരാള്‍ മരിച്ചു

    കണ്ണൂരിൽ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഓണപ്പൂക്കളത്തിനായി പൂ പറിക്കാന്‍ പോയ സഹോദരിമാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പുന്നച്ചേരി സെന്റ് മേരീസ് എല്‍പി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്.

    അടുത്തിലയില്‍ താമസിക്കുന്ന പുന്നച്ചേരിയിലെ കൂലോത്ത് വളപ്പില്‍ പ്രഭാവതി(60)യാണ് മരിച്ചത്. സഹോദരി പ്രവിദ(42)യെ കൈകാലുകള്‍ക്കു ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്കുള്ള സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.

    Also Read- തൃശൂരില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

    നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അപകട സ്ഥലത്തു വച്ചു തന്നെ ഒരാള്‍ മരിച്ചിരുന്നു. ട്രാക്കിനരികിലെ കുറ്റിക്കാട് കാരണം ട്രെയിന്‍ കടന്നുവരുമ്പോള്‍ മാറി നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത ഇടമാണ്.
    Published by:Rajesh V
    First published: