• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | മേശപ്പുറത്ത് നിന്ന് അക്വേറിയം ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

Accident | മേശപ്പുറത്ത് നിന്ന് അക്വേറിയം ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

വീടിനുള്ളിലെ മേശയുടെ മുകളിൽ വച്ചിരിക്കുകയായിരുന്ന അക്വേറിയമാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കണ്ണൂര്‍: മേശപ്പുറത്ത് വെച്ചിരുന്ന അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ചുവയസുകാരന് ദാരുണ അന്ത്യം. കണ്ണൂര്‍ മാട്ടൂല്‍ കക്കാടലന്‍ചാലിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കെ.അബ്ദുള്‍ കരീമിന്റേയും മന്‍സൂറയുടേയും മകന്‍ മാസിന്‍ ആണ് മരിച്ചത്.

    ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ മേശയുടെ മുകളിൽ വച്ചിരിക്കുകയായിരുന്ന അക്വേറിയമാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. കുട്ടി അക്വേറിയത്തിന്‍റെ വശത്ത് പിടിച്ച് തള്ളിയതോടെയാണ് ഇത് ദേഹത്തേക്ക് വീണത്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    വാഹനാപകടത്തിൽ യുവാവ് മരിച്ചു; മൃതദേഹം കണ്ട സഹോദരി കുഴഞ്ഞുവീണ് മരിച്ചു

    മംഗളുരു: വാഹനാപകടത്തിൽ മരിച്ച സഹോദരന്‍റെ മൃതദേഹം കണ്ട യുവതി കുഴഞ്ഞു വീണ് മരിച്ചു. മംഗളരുവിലാണ് സംഭവം. ബന്നികുപ്പയിലെ ചെലുവരാജുവിന്റെ മകന്‍ കീര്‍തി രാജ് (24) മൃതദേഹം മോർച്ചറിയിലെത്തി കണ്ട സഹോദരി രശ്മി(21) കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മൈസൂരു-മംഗളുരു ബണ്ട് വാള്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തിൽ കീർത്തിരാജും കൈലാസപുരം സ്വദേശി രവികുമാറുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ സോമനഹള്ളിയില്‍ വെച്ചായിരുന്നു അപകടം.

    അപകട വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയതായിരുന്നു രശ്മി. അവിടെ എത്തിയപ്പോഴാണ് കീർത്തിരാജ് മരിച്ച വിവരം യുവതി അറിയുന്നത്. യുവാവിന്‍റെ മറ്റ് ബന്ധുക്കളൊന്നും സ്ഥലത്ത് എത്തിയിരുന്നില്ല. മോർച്ചറിയിലേക്ക് മാറ്റിയ കീർത്തിരാജിന്‍റെ മൃതദേഹം അവിടെ എത്തി കാണുന്നതിനിടയിലാണ് രശ്മി കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൈസൂറു വിജയനഗര്‍ ഗവ. കോളജ് ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് രശ്മി.

    Also Read- Crime News | ഭർത്താവിന്‍റെ കാമുകിയെ ഭാര്യയും സുഹൃത്തായ യുവതിയും ചേർന്ന് മർദ്ദിച്ചു; പൊലീസ് കേസെടുത്തു

    സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് ബന്നികുപ്പ ഭാഗത്തേക്ക് വരികയായിരുന്നതിനിടെ കീര്‍തിരാജ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് രണ്ടു ബൈക് യാത്രക്കാരെ ഇടിച്ച്‌ തെറിപ്പിച്ച്‌ പാതയോരത്തെ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച രവികുമാറും സുഹൃത്ത് ഇര്‍ഫാനും സഞ്ചരിച്ച ബൈക്കിലാണ് കീർതിരാജ് ഓടിച്ച ബൈക്ക് ആദ്യം ഇടിച്ചത്. ഇര്‍ഫാന്‍ പരിക്കേറ്റ് ചികിത്സയിലാണ്. കീര്‍തി രാജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും രവികുമാര്‍ ആശുപത്രിയിൽ എത്തിച ശേഷവുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
    Published by:Anuraj GR
    First published: