നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Shocking | സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരൻ ടിപ്പറിടിച്ചു മരിച്ചു

  Shocking | സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരൻ ടിപ്പറിടിച്ചു മരിച്ചു

  അപകടം നടന്നയുടന്‍ തന്നെ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരൻ ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. വീടിന് സമീപത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെയും ആയിഷയുടെയും മകന്‍ ഷിഹാബാണ് (അഞ്ചു വയസ്) ടിപ്പര്‍ ലോറി ഇടിച്ച്‌ മരിച്ചത്. എൽ കെ ജി വിദ്യാർഥിയാണ് ഷിഹാബ്.

   അപകടം നടന്നയുടന്‍ തന്നെ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഷിയാസ്, ഹയറുന്നിസ, മൊഹമ്മദ് എന്നിവർ ഷിഹാബിന്‍റെ സഹോദരി-സഹോദരൻമാരാണ്.

   Also Read- തിരുവല്ല K S R T C ബസ് അപകടം; 2 മരണത്തിനിടയാക്കിയ അപകടശേഷം ഡ്രൈവർ കുഴഞ്ഞുവീണു; 22 പേർക്ക് പരിക്ക്

   കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഉണ്ടായ മറ്റൊരു അപകടത്തിൽ പി എസ്‌ സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു. അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദ്നി (22) യാണ് വാഹനാപകടത്തില്‍ മരിച്ചത്. അടിമാലി ആയിരം ഏക്കറിലായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും പി എസ്‌ സി പരീക്ഷ കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ടൂവിലറില്‍ മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ തൽക്ഷണം മരിച്ചു. ഭര്‍ത്താവ് അനു ഓടിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ചാന്ദിനി നിലത്തേക്ക് വീഴുകയായിരുന്നു. ഭര്‍ത്താന് അനു പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു

   ഞായറാഴ്ച ഉണ്ടായ മറ്റൊരു അപകടത്തിൽ തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച്‌ കെ എസ്‌ ആര്‍ ടി സി ജീവനക്കാരന് ദാരുണാന്ത്യം. വേങ്ങോട് മണലകം അനന്തു ഭവനില്‍ സണ്ണിയെന്നു വിളിക്കുന്ന എസ്. അനില്‍കുമാര്‍(45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയേടെയാണ് വേങ്ങോട് സൊസൈറ്റി ജംഗ്ഷന് സമീപം വച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. കെ എസ്‌ ആർ ടി സി കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനില്‍കുമാര്‍. പതിനാറാം മൈലിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുവാനായി പോയപ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്. റോഡില്‍ തെറിച്ചു വീണ അനില്‍കുമാറിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല.

   ഇടുക്കി വണ്ണപ്പുറം ചേലച്ചോടില്‍ സ്വകാര്യ ബസ് മറിഞ്ഞു. ബസ് യാത്രക്കാരായിരുന്ന 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
   Published by:Anuraj GR
   First published: