നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വീട്ടില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

  നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വീട്ടില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

  ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് വീട്ടില്‍ മരിച്ച നിലയില്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂവള്ളി കളപുരയ്ക്കല്‍ റിജോ കെ ബാബു-സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനാണ് മരിച്ചത്.

   കുട്ടിയുടെ അമ്മ മാനസിക അസ്വസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   Covid 19 | കോവിഡ് ബാധിച്ച് യുകെജി വിദ്യാർഥി മരിച്ചു; അഞ്ചുവയസുകാരന്‍റെ മരണം തൃശൂർ മെഡിക്കൽ കോളേജിൽ

   കോ​വി​ഡ് ബാ​ധി​ച്ച്‌ അഞ്ചു വയസുകാരൻ മ​രി​ച്ചു. കാ​ഞ്ഞാ​ണി ശ്രീ​ശ​ങ്ക​ര ഷെ​ഡി​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന വ​ര​ടി​യം സ്വ​ദേ​ശി മാ​ട​ച്ചി​പാ​റ ഷാ​ജി​യു​ടെ​യും ക​വി​ത​യു​ടെ​യും മ​ക​ന്‍ സാ​യ്റാം (5 ) ആണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യു കെ ജി വിദ്യാർഥിയായ സായ് റാം മരിച്ചത്.

   കാ​ര​മു​ക്ക് എ​സ്.​ എ​ന്‍. ജി.​ എ​സ് ഹൈ​സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍ യു.​ കെ.​ ജി വി​ദ്യാ​ര്‍​ഥി​യാ​യിരുന്നു സായ് റാം. കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​യെ ആ​ദ്യം കാഞ്ഞാണിയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ജി​യു​ടെ ഭാ​ര്യ ക​വി​ത​യും ര​ണ്ട് മ​ക്ക​ളും കാ​ഞ്ഞാ​ണി​യി​ലെ വാ​ല പ​റ​മ്ബി​ല്‍ ക​വി​ത​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. വീ​ട്ടി​ലെ മ​റ്റെ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. എന്നാൽ സായ് റാമിന്‍റെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

   ആലപ്പുഴയിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു; രോഗി മരിച്ചു

   ദേശീയ പാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കോവിഡ് രോഗി മരണപ്പെട്ടു.

   കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഷീലയെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.

   വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അടമക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരടക്കമുള്ളവരാണ് ആംബുലൻസിലുണ്ടായിരുന്നത്.
   Published by:Jayesh Krishnan
   First published:
   )}