നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | മീൻകുളത്തിൽ വീണ് നാലുവയസുകാരൻ മരിച്ചു; അപകടത്തിൽപ്പെട്ടത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി

  Accident | മീൻകുളത്തിൽ വീണ് നാലുവയസുകാരൻ മരിച്ചു; അപകടത്തിൽപ്പെട്ടത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി

  വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കുറച്ചു സമയം കാണാതായതോടെ കുട്ടിയുടെ മാതാവും മുത്തശ്ശിയും നടത്തിയ തിരച്ചിലിലാണ് സമീപത്തേ കുളത്തിൽ വീണുകിടക്കുന്നതായി കണ്ടത്...

  idukki_Child_death

  idukki_Child_death

  • Share this:
   ഇടുക്കി: മുരിക്കാശ്ശേരിക്ക് സമീപം മീൻ കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. മുരിക്കാശ്ശേരി ചെമ്പകപ്പാറ സ്വദേശി പെരുമറ്റത്തിൽ സജിയുടെ മകൻ ഇവാനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കുറച്ചു സമയം കാണാതായതോടെ കുട്ടിയുടെ മാതാവ് ശിൽപ്പയും മുത്തശ്ശിയും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ സമീപത്തേ കുളത്തിൽ വീണുകിടക്കുന്നതായി കണ്ടത്.

   ഉടനെ നാട്ടുകാർ ചേർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മുരിക്കാശ്ശേരി പോലീസെത്തി നിയമ നടപടികൾ സ്വീകരിച്ചു.

   ദേശീയപാതയിൽ വാഹനാപകടം;ലോറിയിടിച്ച് ഇരുചക്രവാഹനയാത്രക്കാരിയായ ആശുപത്രി ജീവനക്കാരി തൽക്ഷണം മരിച്ചു

   കോട്ടയം പൊന്‍കുന്നത്ത് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്പിളിയാണ്(43) മരിച്ചത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. രാവിലെ ജോലിക്കായി ആശുപത്രിയിലേയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.  എട്ടുമണിയോടെയായിരുന്നു അപകടം.

   വാഹനം മറുവശത്തേക്ക് തിരിക്കാന്‍ ശ്രമിക്കവേ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ അമ്പിളിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

   Suicide | വിദേശത്തേക്ക് പോകാനിരുന്ന നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

   കോട്ടയം(Kottayam) മണിമലയില്‍ ഭര്‍തൃവിട്ടീല്‍ യുവതിയെ തൂങ്ങിമരിച്ച(Hanged) നിലയില്‍ കണ്ടെത്തി. വാഴൂര്‍ ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മി(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്ന നിമ്മി വിദേശത്തേക്ക് പോകാനായാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു.

   Also Read- റെയിൽ പാളത്തിൽ കല്ല് വെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

   സ്വീഡനിലേക്ക് ജോലി ലഭിച്ച് അങ്ങോട്ട് പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെയിലാണ് ആത്മഹത്യ. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി വന്ന ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

   ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. നിമ്മിയുടെ അമ്മ വിദേശത്താണ്. അമ്മ നാട്ടിലെത്തിയ ശേഷം വാഴൂര്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടക്കും.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
   Published by:Anuraj GR
   First published: