• HOME
  • »
  • NEWS
  • »
  • kerala
  • »
  • A FOUR YEAR OLD BOY HAD A TRAGIC END WHEN JCB TYRE FELL ON HIS BODY

മണ്ണുമാന്തിയന്ത്രത്തിന്‍റെ ടയർ ദേഹത്തുവീണു നാലുവയസുകാരന് ദാരുണാന്ത്യം

ഭക്ഷണം നൽകാനായി കുട്ടിയെ അന്വേഷിച്ച് എത്തിയ മാതാവ് ആണ് ടയറിന്‍റെ അടിയിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്.

jcb_accident_mukkam

jcb_accident_mukkam

  • Share this:
    കോഴിക്കോട്: മണ്ണുമാന്തി യന്ത്രത്തിന്‍റെ ടയർ ദേഹത്തു വീണു നാലുവയസുകാരന് ദാരുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറമ്പില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. കളിക്കുന്നതിനിടെയാണ് ജെ. സി. ബിയുടെ ടയര്‍ കുട്ടിയുടെ പുറത്തേക്കു വീണത്. ഇന്നലെ വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

    ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയര്‍. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. എന്നാൽ സംഭവം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഭക്ഷണം നൽകാനായി കുട്ടിയെ അന്വേഷിച്ച് എത്തിയ മാതാവ് ആണ് ടയറിന്‍റെ അടിയിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ബുഷ്‌റ കൂളിമാട്. സഹോദരങ്ങള്‍: ആയിശ ഫൈഹ, മുഹമ്മദ്.

    ഇന്ന് ഉണ്ടായ മറ്റൊരു സംഭവത്തിൽ കളിക്കുന്നതിനിടയിൽ കാറിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടികൾ കളിക്കുന്നതിനിടയിൽ കാറിൽ കയറിയപ്പോൾ കാർ ലോക്ക് ആകുകയായിരുന്നു.

    അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ബാഗ്പതിലെ ചാന്ദ്നിനഗർ ഏരിയയിലുള്ള സിംഗൗലി ടാഗ ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. അനിൽ ത്യാഗി എന്നയാളുടെ കാറിലാണ് കുട്ടികൾ കുടുങ്ങിയത്. കളിക്കുന്നതിനിടയിൽ കുട്ടികൾ കാറിനുള്ളിൽ കയറുകയായിരുന്നു. നാല് മുതൽ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

    You may also like:നാലു ദിവസമായി മൃതദേഹം അനാഥമായി മോർച്ചറിയിൽ; യുപിയിൽ സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ചും എലി കടിച്ചതുമായ നിലയിൽ

    നിയതി(8), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാൻഷ്(8) എന്നീ കുട്ടികളാണ് കാറിൽ കുടുങ്ങിയത്. ഇതിൽ അക്ഷയ് ഒഴികെയുള്ള മറ്റ് കുട്ടികളെല്ലാം മരിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമദൃഷ്ട്യാ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് അനുമാനം.

    കാർ ഉടമയുടെ നിസ്സംഗത മൂലമാണ് നാല് കുട്ടികൾ മരണപ്പെട്ടതെന്ന് അയൽവാസികൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

    യമുനാ നദിയിലൂടെ ഒഴുകിയെത്തിയ നവജാത ശിശു; രക്ഷകരായി പൊലീസ്

    ഉത്തർപ്രദേശിലെ മധുരയിൽ യമുനാ നദിയിലൂടെ ഒഴികിയെത്തിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. നദിയിലൂടെ ഒരു താലത്തിൽ കുഞ്ഞിനെ ഒഴുക്കി വിട്ട നിലയിലായിരുന്നു. പ്രദേശവാസികളാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആദ്യം വന്നത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു.

    പൊലീസെത്തി ഉടൻ തന്നെ കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ പുഴയിലേക്ക് ഒഴുക്കിവിട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മധുരയിലെ വൃന്ദാവനലിൽ ചാമുണ്ഡ ഘട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

    കുഞ്ഞിനെ ഇപ്പോൾ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നദിയിൽ ഹാനീകരമായ ഘടകങ്ങളുമായി കുഞ്ഞിന് സമ്പർക്കമുണ്ടായോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. നദിയിൽ ഇരുമ്പ് താലത്തിൽ കുഞ്ഞിനെ കിടത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ നദിയിലേക്ക് നോക്കിയത്. പൊലീസെത്തിയാണ് നദിയിൽ നിന്നും നവജാത ശിശുവിനെ രക്ഷിച്ചത്.
    Published by:Anuraj GR
    First published:
    )}