നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തിരുവനന്തപുരം വെമ്പായത്ത് നാലുവയസുകാരി കിണറ്റിൽ വീണ് മരിച്ചു

    തിരുവനന്തപുരം വെമ്പായത്ത് നാലുവയസുകാരി കിണറ്റിൽ വീണ് മരിച്ചു

    കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ കുട്ടിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

    child-death-vempazham

    child-death-vempazham

    • Share this:
      തിരുവനന്തപുരം: നാലു വയസ്സുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ. തിരുവനന്തപുരം (Thiruvananthapuram) വെമ്പായം തലയിൽ കമുകിൻ കുഴിയിൽ പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ (4) നെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് (Kerala Police) മേൽനടപടി സ്വീകരിച്ചു. കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ കുട്ടിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കുട്ടി കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.

      കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു

      വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ (Kannur) ഇരിക്കൂറിലാണ് മൂന്നു വയസുകാരൻ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മല്‍ സജിദിന്‍റെ മകന്‍ നസല്‍ ആണ് മരിച്ചത്. വീടിന് അടുത്തായി കിണറിന് (Well) വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. മഴയെത്തുടര്‍ന്ന് (Kerala Rain) കിണറിന്‍റെ പണി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞ് വീണത്.

      കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

      സ്വകാര്യ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; കൊച്ചിയിൽ 13 വാഹനങ്ങൾക്ക് കേടുപാട്; നിരവധി പേർക്ക് പരിക്ക്

      ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് (Private bus)വാഹനങ്ങളിൽ ഇടിച്ചു (Accident)നിരവധി പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല. 13 ഓളം വാഹനങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു. എറണാകുളം ഫോർഷോർ റോഡിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

      ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിന് ഇരുവശവും ഉണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ചാണ് നിർത്തിയത്. രണ്ടു കാറുകൾ നിശേഷം തകർന്നു. കാറുകളിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്.

      ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിർത്തിയിട്ടിരുന്ന ഇരു ചക്ര വാഹനങ്ങൾ ഓട്ടോ റിക്ഷ തുടങ്ങിയവയും അപകടത്തിൽ പെട്ടു. അപകടമുണ്ടാക്കിയ സ്വകാര്യബസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

      Also Read-Obituary | നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാർ മേനോൻ അന്തരിച്ചു

      കാലപ്പഴക്കമാണോ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടാൻ കാരണം എന്നതും പരിശോധിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന റോഡിൽ അല്ലായിരുന്നതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

      Also Read-വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ ‍രണ്ട് ദിവസം കഴിഞ്ഞ്‌ തിരിച്ചുകിട്ടി

      കണ്ണൂരിൽ എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍

      കണ്ണൂരിൽ എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ (Suicide) കണ്ടെത്തി. മാങ്ങാട്ടുപറമ്പ് പോലിസ് ക്യാമ്പിലെ അസി.എസ്.ഐ എം.വി വിനോദ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ സഹപ്രവര്‍ത്തകരാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

      അസുഖം കാരണം കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി അവധിയിലായിരുന്നു വിനോദ് കുമാർ. ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.
      Published by:Anuraj GR
      First published:
      )}