'ഹരിതയിൽ ലീഗ് നേതൃത്വത്തിന് വീഴ്ച'; പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം; നേതൃത്വത്തിന് കത്തയച്ചു
'ഹരിതയിൽ ലീഗ് നേതൃത്വത്തിന് വീഴ്ച'; പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം; നേതൃത്വത്തിന് കത്തയച്ചു
പിഎംഎ സലാം വിഷയം കൈകാര്യം ചെയ്ത് വഷളാക്കുകയായിരുന്നു എന്ന വിമർശനവും കത്തിലുണ്ട്.
MSF
Last Updated :
Share this:
കോഴിക്കോട്: ഹരിതയ്ക്ക് പിന്തുണയുമായി എം എസ് എഫിലെ ഒരു വിഭാഗം. ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്.
സ്ഥിതി വഷളാക്കിയത് പി എം എ സലാമിന്റെ ഇടപെടലാണെന്നും ഇവർ ആരോപിക്കുന്നു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് പിരിച്ചുവിട്ടത് ഏകകണ്ഠമായ തീരുമാനപ്രകാരമല്ലെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. പി കെ നവാസിനെ എതിർക്കുന്ന എംഎസ്എഫിലെ ഒരു പ്രബല വിഭാഗമാണ് ഇപ്പോൾ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. നവാസിന്റെ ഭാഗത്ത് നിന്ന് യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായിട്ടുണ്ട്. അത് പാർട്ടിക്ക് നാണക്കേടാണ്. ഇപ്പോളെടുത്തിരിക്കുന്ന തീരുമാനവും പാർട്ടിക്ക് അപമാനകരമാണ്. അതുകൊണ്ട് ഒരു കാരണവശാലും ഈ തീരുമാനവുമായി മുന്നോട്ടുപോകരുത് എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹരിതയുടെ പരാതി കൈകാര്യം ചെയ്ത രീതിയ്ക്കകത്തും പ്രശ്നമുണ്ട്. പിഎംഎ സലാം വിഷയം കൈകാര്യം ചെയ്ത് വഷളാക്കുകയായിരുന്നു എന്ന വിമർശനവും കത്തിലുണ്ട്. ലീഗ് എന്ന പാർട്ടി സ്ത്രീവിരുദ്ധമാണെന്ന പൊതുധാരണ ഈ തീരുമാനം മൂലം ഉണ്ടായി. ആരോപണവിധേയര്‍ ഖേദപ്രകടനത്തില്പ്പോലും തെറ്റുപറ്റിയെന്ന് പറഞ്ഞില്ലെന്നും കത്തിൽ പറയുന്നു.
ലീഗിന്റെ മുതിർന്ന നേതാക്കളെല്ലാം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ആളുകളാണ്. അവരെക്കൂടി അപമാനിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ഹരിത നൽകിയ പരാതി കൈകാര്യം ചെയ്തതിൽ ലീഗിന് വൻ വീഴ്ചയാണ് സംഭവിച്ചതെന്നും അത് പാടില്ലായിരുന്നെന്നും കത്തിൽ പറയുന്നു. ഏറെ വൈകിയും ഇത് പരിഹരിക്കാനുള്ള ശ്രമം ലീഗിന് നടത്താമായിരുന്നെങ്കിലും അത് ഉണ്ടായില്ലെന്നുള്ള വിമർശനമാണ് എംഎസ്എഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് അയച്ച കത്തിന്റെ പൂർണരൂപം
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.