ഓർമ്മക്കുറവിലും താരാട്ട് പാട്ട് മറക്കാതെ പാലക്കാട്ടെ മുത്തശ്ശി

96 വയസ്സുള്ള മുത്തശ്ശിയുടെ താരാട്ട്പാട്ട് വൈറൽ

News18 Malayalam | news18
Updated: January 17, 2020, 7:29 PM IST
ഓർമ്മക്കുറവിലും താരാട്ട് പാട്ട് മറക്കാതെ പാലക്കാട്ടെ മുത്തശ്ശി
മുത്തശ്ശി
  • News18
  • Last Updated: January 17, 2020, 7:29 PM IST
  • Share this:
ഓമനത്തിങ്കൾ കിടാവോ... നല്ല
കോമളത്താമര പൂവോ..

എന്ന താരാട്ട് പാട്ട് പാടാത്ത അമ്മമാർ കുറവാണ്. ഇരയിമ്മൻ തമ്പിയുടെ ഈ താരാട്ട് പാട്ട് അമ്മമാർ അത്രയേറെ നെഞ്ചേറ്റിയ പാട്ടാണ്. ഓർമ്മക്കുറവിലും ഈ പാട്ട് പാടി ശ്രദ്ധേയ ആയിരിക്കുകയാണ്  പാലക്കാട് പറളിയിലെ 96 വയസുള്ള മാധവിയമ്മ.

ഏഴു മക്കളുള്ള അമ്മയ്ക്ക് പലതും ഓർമ്മയില്ല. എന്നാൽ എഴുമക്കളെയും കുഞ്ഞു നാളിൽ പാടി ഉറക്കിയ പ്രിയപ്പെട്ട താരാട്ട് പാട്ടിന്റെ വരികൾ ഒന്നും മറന്നിട്ടില്ല ഈ മുത്തശ്ശി. ഭർത്താവ് ചാമിക്കുട്ടി 1997ൽ മരിച്ചു. ആറു വർഷത്തോളമായി മാധവിയമ്മയ്ക്ക് ഓർമ്മക്കുറവുണ്ട്. ഇപ്പോൾ മകൻ വാസുവിന്റെ വീട്ടിലാണ് താമസം.

( വീഡിയോ കാണാം )
First published: January 17, 2020, 7:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading