HOME » NEWS » Kerala » A HEARTFELT NOTE BIDS TEARFUL ADIEU TO CANCER FIGHTER NANDU MAHADEVA

'എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്'; നന്ദുവിന്റെ വിയോഗത്തിൽ നൊമ്പരക്കുറിപ്പ്

അർബുദത്തെ അതിജീവിച്ച അപർണ ശിവകാമിയുടെ നന്ദുവിനെ കുറിച്ചുള്ള കുറിപ്പ് കണ്ണുനിറയ്ക്കുന്നതാണ്.

News18 Malayalam | news18-malayalam
Updated: May 15, 2021, 10:10 AM IST
'എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്'; നന്ദുവിന്റെ വിയോഗത്തിൽ നൊമ്പരക്കുറിപ്പ്
നന്ദു മഹാദേവ
  • Share this:
കാർന്നു തിന്നുന്ന അർബുദത്തോട് സകലശക്തിയുമെടുത്ത് പോരാടിയ, ശരീരം നുറുക്കുന്ന വേദനയെ പുഞ്ചിരിയോടെ നേരിട്ട നന്ദു ഒടുവിൽ യാത്രയായി. എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. കീമോ നിർത്താം, ഇനി പാലിയേറ്റീവ് മതിയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ തൊട്ടടുത്ത ദിവസം സുഹൃത്തുക്കൾക്കൊപ്പം ഗോവയ്ക്ക് ട്രിപ്പ് പോവുകയായിരുന്നു നന്ദു. അർബുദത്തെ അതിജീവിച്ച അപർണ ശിവകാമിയുടെ നന്ദുവിനെ കുറിച്ചുള്ള കുറിപ്പ് കണ്ണുനിറയ്ക്കുന്നതാണ്.

കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അപർണ ശിവകാമി കുറിക്കുന്നു. പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ചു പൊളിക്കുന്നതാണെന്നും അവർ ആശ്വാസം കണ്ടെത്തുന്നു.

Also Read- അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി വേദനയില്ലാത്ത ലോകത്തിൽ

കുറിപ്പ് ഇങ്ങനെ

നന്ദു പോയി...

മെയ് 8 ന് MVR ൽ നിന്ന് കണ്ട് പോന്നതാണ്. അവന്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാൽ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..

എന്റെ കുഞ്ഞേ...

എനിക്കൊട്ടും സങ്കടമില്ല.

കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ..

ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത..

പക്ഷേ എത്രയോ പേർക്ക് ധൈര്യം പകർന്നത്..

നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്... ന്ന്

എനിക്കറിയാം..

നീ ചെല്ലൂ...

വേദനകളില്ലാത്ത ലോകത്തേക്ക്...



ആരും തകർന്ന് പോകുന്ന അവസ്ഥയിൽ സ്നേഹത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തവനാണ് നന്ദുവെന്നും സുഹൃത്തുക്കൾ ഫേസ്ബുക്കിൽ കുറിച്ചു.

നിഖിൽ വർഗീസിന്റെ കുറിപ്പ്



നന്ദു മഹാദേവ നന്ദുട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹
പ്രത്യാശയുടെ രാജകുമാരൻ യാത്രയായി. മോനെ, വിട പറയുന്നില്ല. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി ഏതൊരാളും തകരുന്ന അവസ്ഥയിൽ നീയൊരു സ്നേഹ സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്തു. നിന്നെ ഞങ്ങളെങ്ങനെ നഷ്ടപ്പെടുത്തും!! ഓരോ വിടരുന്ന പൂവിലും, വീശുന്ന കുളിർകാറ്റിലും നിന്നെ ഞങ്ങൾ കാണും .❤️🙏
കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് കാൻസർ പടരുമ്പോഴും പ്രത്യാശയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിട്ട നന്ദുട്ടൻ വിടപറഞ്ഞത് എല്ലാവരെയും കണ്ണീരണിയിച്ച്; പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കാൻസറിന് കീഴടങ്ങി
ആദരാജ്ഞലികൾ
Published by: Rajesh V
First published: May 15, 2021, 10:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories