• HOME
  • »
  • NEWS
  • »
  • kerala
  • »
  • എ. ഹേമചന്ദ്രൻ IPS കേന്ദ്രസർവ്വീസിലേക്ക്; പൊലീസ് അക്കാദമിയുടെ ഡയറക്ടറായി നിയമനം

എ. ഹേമചന്ദ്രൻ IPS കേന്ദ്രസർവ്വീസിലേക്ക്; പൊലീസ് അക്കാദമിയുടെ ഡയറക്ടറായി നിയമനം

ഡി.ആർ ഡോളി ബർമൻ ഐപിഎസിന് പകരക്കാരനായിട്ടാണ് ഹേമചന്ദ്രനെ ദേശീയ പൊലീസ് അക്കാദമിയിൽ നിയമിച്ചത്

എ.ഹേമചന്ദ്രൻ

എ.ഹേമചന്ദ്രൻ

  • Last Updated :
  • Share this:
    ന്യൂഡൽഹി: കേരള അഗ്നിശമന സേനാ മേധാവിയായിരുന്ന ഡിജിപി എ. ഹേമചന്ദ്രൻ ഐപിഎസ് കേന്ദ്ര സർവ്വീസിലേക്ക്. സർദാർ വല്ലഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാദമി ഡയറക്ടറായാണ് ഹേമചന്ദ്രനെ നിയമിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഡി.ആർ ഡോളി ബർമൻ ഐപിഎസിന് പകരക്കാരനായിട്ടാണ് ഹേമചന്ദ്രനെ ദേശീയ പൊലീസ് അക്കാദമിയിൽ നിയമിച്ചത്. കേരളത്തിൽനിന്നുള്ള 1986 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് എ. ഹേമചന്ദ്രൻ ഐപിഎസ്.

    2014ൽ വോട്ട് ചെയ്യുന്നതിനെതിരെ പ്രചരണം; ഇപ്പോൾ മോദിക്കെതിരെ ഒരു ടിക്കറ്റ് ഒപ്പിക്കാൻ ഓട്ടം

    സോളാർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സർവ്വീസിൽനിന്ന് കെ.എസ്.ആർ.ടി.സി എം.ഡിയായി ഹേമചന്ദ്രനെ ഇടതു സർക്കാർ തരംതാഴ്ത്തിയിരുന്നു. KSRTC എം.ഡിയായി പ്രവർത്തിച്ചുവരവെയാണ് എ. ഹേമചന്ദ്രനെ 2018 ഫെബ്രുവരിയിൽ അഗ്നിശമന സേനാ മേധാവിയായി നിയമിക്കുന്നത്. ഇതിനിടെ ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയമിച്ച നിരീക്ഷണസമിതിയിലും അദ്ദേഹം അംഗമായിരുന്നു.
    First published: