• HOME
  • »
  • NEWS
  • »
  • kerala
  • »
  • Attappadi | അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ;മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും

Attappadi | അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ;മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും

അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് റിപ്പോർട്ട്  സമര്‍പ്പിച്ചിരുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം:അട്ടപ്പാടിയില്‍(Attappadi) ശിശുമരണങ്ങള്‍(infant death) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് പ്രത്യേക മന്ത്രിതല യോഗം ചേരും.(minister level meeting)മന്ത്രി സഭാ യോഗത്തിന് ശേഷമായിരിക്കും അട്ടപാടി വിഷയത്തില്‍ മന്ത്രി തലയോഗം ചേരുക.

    പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍, ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍, ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അട്ടപ്പാടിയില്‍ നടപ്പിലാക്കെണ്ട മാസ്റ്റര്‍ പ്ലാന്‍ യോഗം ചര്‍ച്ച ചെയ്യും.

    അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് റിപ്പോർട്ട്  സമര്‍പ്പിച്ചിരുന്നു.

    അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക. ഇതിനായി നോഡല്‍ ഓഫിസറെ നിയമിക്കണം. എല്ലാ പഞ്ചായത്തുകളിലും ആദിവാസി ക്ഷേമത്തിനായി സ്‌കീമുകള്‍ നടപ്പിലാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ റിപ്പാര്‍ട്ടിലില്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെയോഗം.

    Suicide | വിദേശത്തേക്ക് പോകാനിരുന്ന നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

    കോട്ടയം(Kottayam) മണിമലയില്‍ ഭര്‍തൃവിട്ടീല്‍ യുവതിയെ തൂങ്ങിമരിച്ച(Hanged) നിലയില്‍ കണ്ടെത്തി. വാഴൂര്‍ ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മി(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്ന നിമ്മി വിദേശത്തേക്ക് പോകാനായാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു.

    സ്വീഡനിലേക്ക് ജോലി ലഭിച്ച് അങ്ങോട്ട് പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെയിലാണ് ആത്മഹത്യ. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി വന്ന ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

    ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. നിമ്മിയുടെ അമ്മ വിദേശത്താണ്. അമ്മ നാട്ടിലെത്തിയ ശേഷം വാഴൂര്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടക്കും.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
    Published by:Jayashankar AV
    First published: