• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും ടോറസ് അപകടം; മകന്‍റെ കൺമുന്നിൽവെച്ച് വീട്ടമ്മ മരിച്ചു

വീണ്ടും ടോറസ് അപകടം; മകന്‍റെ കൺമുന്നിൽവെച്ച് വീട്ടമ്മ മരിച്ചു

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ തലയിലൂടെ ടോറസിന്‍റെ ചക്രം കയറിയിറങ്ങുകയായിരുന്നു

  • Share this:

    കോട്ടയം: വെള്ളുത്തുരുത്തിയിൽ വീട്ടമ്മ മകന്‍റെ കൺമുന്നിൽ ടോറസ് ലോറിയിടിച്ച് മരിച്ചു. ടോറസ് ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുഴിമറ്റം കാവാട്ട് ഹൌസിൽ അശ്വതി(55) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന മകൻ വിഷ്ണുരാജിനെ പരിക്കുകലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കോട്ടയം ഞാലിയാകുഴി പരുത്തുംപാറ റൂട്ടിൽ വെള്ളുത്തുരുത്തി ക്നാനായ പള്ളിയ്ക്ക് സമീപത്തായിരുന്നു അപകടം. ഞാലിയാകുഴിയിൽനിന്ന് വരികയായിരുന്ന ടോറസ് ലോറി എതിർദിശയിൽവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

    ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ തലയിലൂടെ ടോറസിന്‍റെ ചക്രം കയറിയിറങ്ങുകയായിരുന്നു. അശ്വതി തൽക്ഷണം മരിച്ചു. ബൈക്കിൽനിന്ന് വീണ വിഷ്ണുരാജിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗട്ടർ ഒഴിവാക്കാനായി വെട്ടിക്കുന്നതിനിടെയാണ് ലോറി ബൈക്കിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു.

    Also Read- ടോറസ് വീണ്ടും വില്ലനായി; ഇരു ചക്രവാഹനത്തിലിടിച്ച് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു; മൂന്ന് ദിവസത്തിനിടെ മരണം നാല്

    അശ്വതിയുടെ മൃതദേഹം പൊലീസ് എത്തി ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാജുവാണ് അശ്വതിയുടെ ഭർത്താവ്. വിശാഖ്, വിഷ്ണു എന്നിവർ മക്കളാണ്. ഇന്ദു മരുമകളാണ്.

    Published by:Anuraj GR
    First published: