• HOME
  • »
  • NEWS
  • »
  • kerala
  • »
  • മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ ടയറിൽ കുരുങ്ങി വീണ് വീട്ടമ്മ മരിച്ചു

മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ ടയറിൽ കുരുങ്ങി വീണ് വീട്ടമ്മ മരിച്ചു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെറ്റിൽഡയെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  • Share this:
ഇടുക്കി: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ ടയറിൽ കുരുങ്ങി വീണ് വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം സ്വദേശി മെറ്റില്‍ഡ (45) ആണ് മരിച്ചത്. മെറ്റിൽഡയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൽനിന്ന് റോഡിൽ തലയിടിച്ചാണ് വീട്ടമ്മ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെറ്റിൽഡയെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

മറ്റൊരു ദാരുണമായ സംഭവത്തിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. വയനാംകുന്ന് തൂമ്പിൽ ബീരാൻ(65) ആണ് മരിച്ചത്. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന അച്ചൂരിലെ തേയില തോട്ടത്തിൽ വച്ചാണ് കടന്നല്‍കുത്തേറ്റത്.

Also Read-തേനീച്ച-കടന്നൽ കുത്തേറ്റ് മരിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം; തീരുമാനം മന്ത്രിസഭ അംഗീകരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. കടന്നല്‍ ആക്രമണത്തിൽ പരിക്കേറ്റ് പതിനെട്ടോളം തൊഴിലാളികൾ ചികിത്സയിലാണ്.
Published by:Anuraj GR
First published: