നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Missing Case | പത്തുവർഷം മുമ്പ് കാണാതായ വീട്ടമ്മയെ ഒഡീഷയിൽനിന്ന് നാട്ടിലെത്തിച്ചു

  Missing Case | പത്തുവർഷം മുമ്പ് കാണാതായ വീട്ടമ്മയെ ഒഡീഷയിൽനിന്ന് നാട്ടിലെത്തിച്ചു

  പോത്തന്‍കോട് കൊടിക്കുന്നില്‍ സ്വദേശിയായ ശാന്തയെ 2011 മുതലാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പോത്തന്‍കോട് പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല

  Missing

  Missing

  • Share this:
   തിരുവനന്തപുരം: പത്തുവര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയെ ഒഡീഷയിൽനിന്ന് നാട്ടിലെത്തിച്ചു. പോത്തന്‍കോട് കൊടിക്കുന്നില്‍ സ്വദേശിയായ ശാന്തയെയാണ് സന്നദ്ധസംഘടനയുടെ സഹായത്തോടെ നാട്ടില്‍ എത്തിയത്. കോടതി നടപടികള്‍ക്കുശേഷം ശാന്തയെ ബന്ധുക്കള്‍ക്ക് കൈമാറി.

   പോത്തന്‍കോട് കൊടിക്കുന്നില്‍ സ്വദേശിയായ ശാന്തയെ 2011 മുതലാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പോത്തന്‍കോട് പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 2012-ല്‍ കോടതിയില്‍ പോലീസ് ഇത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പത്തുവര്‍ഷത്തിന് ശേഷം മാനസിക പ്രശ്‌നങ്ങളുള്ള ഇവരെ ഒഡീഷയിലെ തെരുവിൽ അലഞ്ഞുനടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

   ഒഡീഷയിലെ ആസിയ മിഷന്‍ എന്ന സംഘടനയാണ് ശാന്തയെ തെരുവില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് വെസ്റ്റ് മുംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധ റീഹാബിലിറ്റേഷന്‍ ഫൗണ്ടേഷന്‍ മൂന്നു മാസം മുന്‍പാണ് ശാന്തയെ ഏറ്റെടുത്തത്. ഇവര്‍ നടത്തിയ ചികിത്സയിലൂടെ ശാന്ത മാനസിക ആരോഗ്യം വീണ്ടെടുത്തു. തുടർന്നാണ് ഇവർ നാടിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും അധികൃതരോട് പറഞ്ഞത്.

   Also Read- ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; പിന്നാലെ അധ്യാപകനും ജീവനൊടുക്കി

   സന്നദ്ധ പ്രവര്‍ത്തക മുബൈ സ്വദേശിനിയായ സുലക്ഷണയാണ് പോത്തന്‍കോട് സ്റ്റേഷനില്‍ ശാന്തയെ എത്തിച്ചത്. ശാന്തയുടെ സഹോദരന്‍ ജോര്‍ജ് സ്റ്റേഷനിലെത്തി ഇവരെ തിരിച്ചറിഞ്ഞു. ശാന്തയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. ഏക മകള്‍ പന്ത്രണ്ടു വര്‍ഷം മുന്‍പ് ട്രെയിനില്‍ നിന്നു വീണു മരിച്ചു. കോടതി നടപടികള്‍ക്കുശേഷം ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി.

   അടിവസ്ത്രം മാറുന്ന വീഡിയോ വനിതാ ജീവനക്കാരുളള ഗ്രൂപ്പിൽ; KSRTC ഡ്രൈവർക്ക് സസ്പെൻഷൻ

   തിരുവനന്തപുരം: അടിവസ്ത്രം മാറുന്ന വീഡിയോ വനിതാ ജീവനക്കാരുള്ള സമൂഹമാധ്യമ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെ എസ് ആർ ടി സി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം സാബുവിനാണ് സസ്പെൻഷൻ ലഭിച്ചത്. വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ചാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് സാബുവിനെ സസ്പെൻഴഡ് ചെയ്തത്.

   കെ എസ് ആർ ടി സിയുടെ അംഗീകൃത യൂണിയന്‍റെ വാട്സാപ്പ് ഗ്രൂപ്പിലാണ് സാബു വീഡിയോ പോസ്റ്റ് ചെയ്തത്. വീട്ടിൽവെച്ച് അടിവസ്ത്രം ധരിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. സംഭവം വിവാദമായതോടെ, നെടുമങ്ങാട് ഇൻസ്പെക്ടർ ബി ഗിരീഷിന് മാനേജ്മെന്‍റ് അന്വേഷണ ചുമതലയേൽപ്പിച്ചു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സാബുവിനെ സസ്പെൻഡ് ചെയ്തത്.

   എം സാബുവിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിൽ രൂക്ഷമായ പരാമർശങ്ങളുണ്ട്. ഗുരുതരമായ സ്വഭാവദൂഷ്യമാണ് കണ്ടെത്തിയതെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്നും ഗതാഗതവകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരിയുടെ ഉത്തരവിൽ പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അവമതിപ്പ് ഉണ്ടാക്കി. കൂടാതെ ജീവനക്കാരുടെ ഫോൺ ഓൺലൈൻ ക്ലാസിനായി മക്കൾ ഉപയോഗിക്കുന്നതിനാൽ ഈ വിഷയം കുടുംബങ്ങളിലും അവമതിപ്പുണ്ടാക്കി. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരനാണെങ്കിലും വർക്കിങ് അറേഞ്ച്മെന്‍റ് വ്യവസ്ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് സാബുവിന് സസ്പെൻഷൻ ലഭിച്ചത്.
   Published by:Anuraj GR
   First published:
   )}