നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്ലസ് വണ്‍ പരീക്ഷയ്ക്ക് പോയ മൂന്നു പെൺകുട്ടികളെ ഇടിച്ച് തെറിപ്പിച്ച് നിയന്ത്രണം വിട്ട ജീപ്പ്‌

  പ്ലസ് വണ്‍ പരീക്ഷയ്ക്ക് പോയ മൂന്നു പെൺകുട്ടികളെ ഇടിച്ച് തെറിപ്പിച്ച് നിയന്ത്രണം വിട്ട ജീപ്പ്‌

  പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  Accident

  Accident

  • Share this:
   തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ എഴുതാന്‍ പോയ മൂന്നു പെൺകുട്ടികളെ ഇടിച്ചുതെറിപ്പിച്ചു നിയന്ത്രണം വിട്ട ജീപ്പ്. തിരുവനന്തപുരം പെരിങ്ങമല ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ അപര്‍ണ രാജ്, അഭിരാമി, ജിത എന്നിവരാണ് അപകടത്തില്‍പെട്ടത്.

   പരിക്കേറ്റ അപര്‍ണയെയും അഭിരാമിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒരാളെ പ്രാഥമിക ശുശ്രൂക്ഷ നല്‍കി വീട്ടിലേക്കതികുകയും ചെയ്തു. ഡ്രൈവറെയും ജീപ്പും പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ പെട്ടതിനാല്‍ മൂന്നു കുട്ടികള്‍ക്കും ഇന്ന് പരീക്ഷ എഴുതാന്‍ സാധിച്ചില്ല.

   സ്കൂൾ വിദ്യാർഥികളുടെ കൺസഷൻ തുടരും; സ്കൂളുകൾക്ക് കെ എസ് ആർ ടി സി യുടെ സ്റ്റുഡൻസ് ഒൺലി ബോണ്ട് സർവീസ്

   തിരുവനന്തപുരം:നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്തി. ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തില്‍ എല്ലാ മേഖലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയായി.

   കെഎസ്ആര്‍ടിസി ബസ്സുകളില്‍ അടക്കം വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ തുടരും. ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ സ്റ്റുഡന്‍സ് ഒണ്‍ലി ബോണ്ട് സര്‍വീസ് ഏര്‍പ്പെടുത്തും. എന്നാല്‍ ബോണ്ട് സര്‍വീസില്‍ കണ്‍സഷന്‍ നിരക്ക് ലഭ്യമാകില്ല.കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ മാസം വരെയുള്ള സ്‌കൂള്‍ ബസ്സുകളുടെ റോഡ് നികുതി ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.

   സ്‌കൂള്‍ തുറക്കുന്നതിന് വിവിധ തലങ്ങളിലെ ചര്‍ച്ചകളിലൂടെ വിശദമായ മാര്‍ഗരേഖ തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആരോഗ്യ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു. അന്തിമ മാര്‍ഗരേഖയുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നു മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ അധ്യാപക വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം അടുത്ത മാസം അഞ്ചിനുള്ളില്‍ മാര്‍ഗരേഖ പ്രസിദ്ധീകരിക്കും.അതേസമയം ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആയിരിക്കുമെന്നാണ് സൂചന. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉള്‍കൊള്ളിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.

   എന്നാല്‍ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം ഉണ്ടാകും. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇടയില്‍ സമ്പര്‍ക്ക സാധ്യത കൂടുതലായതിനാല്‍ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ആകുമോ എന്നും പരിശോധിക്കും.ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആണ് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന മറ്റൊരു വെല്ലുവിളി.

   അതിനാല്‍ സ്‌കൂളുകളിലെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ക്ക് ഉടന്‍ അന്തിമരൂപം നല്‍കും.ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂളുകളില്‍ പൊതു പരീക്ഷകളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രൈമറി ക്ലാസുകള്‍ മാത്രമുള്ള സ്‌കൂളുകള്‍ ഒന്നരവര്‍ഷമായി അടഞ്ഞു കിടക്കുകയാണ്. അതിനാല്‍ ഈ സ്‌കൂളുകള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള ശുചീകരണ യജ്ഞത്തിന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും. അതേസമയം സ്‌കൂള്‍തലത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കുന്നതിനൊപ്പം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് ഉറപ്പാക്കുന്നതിനുള്ള നടപടികളും വൈകാതെ ഉണ്ടാകും.
   Published by:Karthika M
   First published:
   )}