നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

  ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

  ഇന്ന് രാവിലെ ജാർഖണ്ഡിൽ നിന്ന് എത്തിയ അഞ്ചഗ സംഘത്തിലെ ഒരാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: കടപ്പനയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ബെജാമിൻ ബസ്കി ആണ് സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. കട്ടപ്പന പോലീസ് നടപടികൾ ആരംഭിച്ചു. കട്ടപ്പന കാഞ്ചിയാറിന് സമീപം വെങ്ങാനൂർകടയിൽ സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലാണ് സംഭവം. ഇന്ന് രാവിലെ ജാർഖണ്ഡിൽ നിന്ന് എത്തിയ അഞ്ചഗ സംഘത്തിലെ ഒരാളാണ് മരിച്ച ബെജാമിൻ ബസ്കി.

   സംസ്ഥാനത്തിനു വെളിയിൽ നിന്ന് എത്തിയതിനാൽ ഇവരെ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഇരിക്കാനായി പ്രത്യേകം മുറി ഏർപ്പെടുത്തി കൊടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണമുണ്ടാക്കുവാനായി മുറിക്ക് പുറത്തിരുന്ന് ഉരുളകിഴങ്ങ് അരിയുന്നതിനിടെ ഇയാൾ കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തു മുറിച്ചതായി സമീപത്ത് പണി ചെയ്തിരുന്ന മറ്റൊരാൾ കണ്ടതായാണ് പോലീസ് നൽകുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

   കട്ടപ്പനയിലേക്കുള്ള യാത്രക്കിടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളുമായി ഇയാൾ ബസിൽ വഴക്കുണ്ടാക്കിയതായി പോലീസ് പറയുന്നുണ്ട്. മറ്റ് നാല് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

   Murder | ജോലിക്ക് പോകുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

   സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി(Defendant) കീഴടങ്ങി. മത്സ്യബന്ധനത്തിന് പോകാന്‍ ഉറക്കം എഴുന്നേല്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരൂര്‍ കുത്തിയതോട് പള്ളിത്തോട് ചെട്ടിവേലിക്കകത്ത് തങ്കച്ചന്റെ മകന്‍ ഷാര്‍വിന്‍ എന്നുവിളിക്കുന്ന ഇമ്മാനുവലിനെ(22) കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ഷാരോണ്‍(24) പൊലീസില്‍ കീഴടങ്ങി.

   Also Read- Woman gave birth to seven children | ഗർഭിണിയായപ്പോൾ ഡോക്ടർമാർ പറഞ്ഞത് അഞ്ച് കുട്ടികളെന്ന്; പ്രസവിച്ചപ്പോൾ ഏഴ്!

   പുലര്‍ച്ച മത്സ്യബന്ധനത്തിന് പോകുന്നതിന് എഴുന്നേല്‍ക്കാന്‍ താമസിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഷാരോണിന്റെ ആക്രമണത്തില്‍ ഇമ്മാനുവലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് മുകളില്‍നിന്ന് വീണെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഇമ്മാനുവല്‍ 21-നാണ് മരിച്ചത്.

   പോസ്റ്റമോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തെളിഞ്ഞത്. ഇമ്മാനുവലിന്റെ മരണത്തെ തുടര്‍ന്ന് ഷാരോണ്‍ ഒളിവിലായിരുന്നു. ഇമ്മാനിവലിനെ വെട്ടാന്‍ ഉപയോഗിച്ച രക്തംപുരണ്ട വാള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

   Murder| ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; കേണലായിരുന്ന 40കാരന്‍ അറസ്റ്റില്‍

   ഗര്‍ഭിണിയായ ഭാര്യയെയും (Pregnant Wife) പ്രതിശ്രുത വധുവിനെയും (Fiancee) നൈട്രജന്‍ ഗ്യാസ്( Nitrogen Gas) നല്‍കി കൊലപ്പെടുത്തിയ, കരസേനയിൽ നിന്ന് കേണലായി (colonel) വിരമിച്ച നാല്‍പതുകാരന്‍ അറസ്റ്റിലായി. പഞ്ചാബിലെ (Punjab) പട്യാലയിലാണ് സംഭവം. കരസേനയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ച നവ്നീന്ദര്‍പ്രീത്പാല്‍ സിംഗാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ പ്രതിശ്രുത വധുവായ ചുപീന്ദര്‍പാലിനെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 14ന് രാത്രി പ്രതിശ്രുത വധു തന്നോട് കലഹിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ച ശേഷം ഇയാള്‍ ചുപീന്ദറിന്‍റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിടുകയായിരുന്നു.

   ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു നവനീന്ദർപ്രീത്പാൽ സിങും ചുപീന്ദര്‍പാല്‍ കൗറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഒക്ടോബര്‍ 20ന് ഇരുവരും വിവാഹിതരാകാനിരിക്കുയായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള വസ്ത്രങ്ങളും മറ്റും വാങ്ങാനായിരുന്നു ചുപീന്ദര്‍ പട്യാലയിലെത്തിയത്. വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ചുപീന്ദര്‍ നവ്നീന്ദര്‍പ്രീത്പാല്‍ സിംഗിന്‍റെ വീട്ടിലേക്ക് പോയത്. മകളെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലെ അന്വേഷണമാണ് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെ കുരുക്കിയത്.
   Published by:Anuraj GR
   First published:
   )}