നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് മുക്തി നേടി വിശ്രമം; വോട്ട് ചെയ്യാനെത്താൻ കഴിയാതെ എ.കെ.ആന്‍റണി

  കോവിഡ് മുക്തി നേടി വിശ്രമം; വോട്ട് ചെയ്യാനെത്താൻ കഴിയാതെ എ.കെ.ആന്‍റണി

  കോവിഡ് മുക്തനായി നിലവില്‍ ഡൽഹിയിൽ വിശ്രമത്തിലാണ് കോൺഗ്രസിന്‍റെ മുതിർന്ന നേതാവ്.

  A.K.Antony

  A.K.Antony

  • Share this:
   ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്താൻ എത്താനാകാതെ മുൻ മുഖ്യമന്ത്രി എ.കെ.ആന്‍റണി. കോവിഡ് മുക്തനായി നിലവില്‍ ഡൽഹിയിൽ വിശ്രമത്തിലാണ് കോൺഗ്രസിന്‍റെ മുതിർന്ന നേതാവ്. ഒരുമാസത്ത കർശന വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആ സാഹചര്യത്തിലാണ് ആന്‍റണിക്ക് വോട്ട് രേഖപ്പെടുത്താൻ എത്താൻ സാധിക്കാതെ പോയത്.

   Also Read-Local Body Elections 2020 Live Updates | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

   രാജ്യത്ത് എവിടെയാണെങ്കിലും തെരഞ്ഞെടുപ്പ് ദിനത്തിൽ കൃത്യമായെത്തി വോട്ട് രേഖപ്പെടുത്താറുള്ളയാളാണ് ആന്‍റണി. എന്നാൽ ഇത്തവണ ആരോഗ്യപ്രശ്നങ്ങൾ വില്ലനാവുകയായിരുന്നു. ആന്‍റണിയുടെ സാഹചര്യം സംബന്ധിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസനാണ് വിശദീകരിച്ചത്. വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതിൽ എകെ ആന്‍റണി ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്.

   Also Read-Local Body Elections 2020 | സ്ഥാനാർഥികളുടെ മരണം; ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് മൂന്ന് വാർഡുകളിൽ

   എ.കെ ആന്‍റണയെ കൂടാതെ മുതിർന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനും അനാരോഗ്യം കാരണം ഇത്തവണ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്നറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര ചെയ്യാൻ കഴിയാത്തതിനാണ് വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടായത്.
   Published by:Asha Sulfiker
   First published:
   )}