• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിൽ വിട്ടുവീഴ്ചയാകാമെന്ന് പറഞ്ഞ മന്ത്രി എ കെ ബാലന് സർവകക്ഷി യോഗത്തിൽ ക്ഷണമില്ല

ശബരിമലയിൽ വിട്ടുവീഴ്ചയാകാമെന്ന് പറഞ്ഞ മന്ത്രി എ കെ ബാലന് സർവകക്ഷി യോഗത്തിൽ ക്ഷണമില്ല

  • Share this:
    തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സമവായ നീക്കവുമായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സർവകക്ഷി യോഗത്തിൽ നിയമമന്ത്രി എ കെ ബാലന് ക്ഷണമില്ല. ശബരിമലയിൽ സർക്കാർ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്ന് പരസ്യമായ നിലപാട് സ്വീകരിച്ചയാളാണ് ബാലൻ. ആ സാഹചര്യത്തിലാണ് ചർച്ചയിൽ അദ്ദേഹത്തെ ഒഴിവാക്കപ്പെടൽ വാർത്തയാകുന്നത്.

    ആചാരങ്ങളില്‍ വിട്ടു വീഴ്ചയില്ലെന്ന് പന്തളംകൊട്ടാരം

    തിരുവനന്തപുരത്ത് ഉണ്ടായിട്ടു കൂടിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ അദ്ദേഹത്തിന് ക്ഷണം ലഭിക്കാതിരുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ശബരിമലയിൽ സ്ത്രീ പ്രവേശന വിധി നടപ്പാക്കുമെന്നും സർക്കാർ ഉറച്ച നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു വിട്ടുവീഴ്ചയാകാമെന്ന എ കെ ബാലന്റെ പ്രതികരണം.

    കൈമലർത്തി പൊലീസ്; തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്താനുള്ള നീക്കം പാളുന്നു

    അതേസമയം ശബരിമല വിഷയത്തിൽ സർക്കാര്‍ പഴയ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് സൂചന തന്നെയാണ് എ കെ ബാലന്റെ ഒഴിവാക്കൽ എന്നാണ് വിലയിരുത്തൽ.

    എന്നാൽ സർവകക്ഷി യോഗത്തിൽ എല്ലാവരും പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. ദേവസ്വം മന്ത്രി ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

     

    First published: