നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിവാദം വിനയായി'; എ വിജയരാഘവനെതിരെ മന്ത്രി എ കെ ബാലൻ

  'വിവാദം വിനയായി'; എ വിജയരാഘവനെതിരെ മന്ത്രി എ കെ ബാലൻ

  'പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി എം ബി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല'

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇടതമുന്നണി കൺവീനർ എ വിജരാഘവനെതിരെ വിമർശനവുമായി മന്ത്രി എ കെ ബാലൻ. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്നും ബാലൻ പറഞ്ഞു. തോൽവിയെ കുറിച്ച് പാർട്ടി സമഗ്രമായി പരിശോധിക്കുമെന്നും എ കെ ബാലൻ പറഞ്ഞു.

   അതേസമയം, പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി പാലക്കാട്ടെ സിപിഎം സ്ഥാനാർഥി എം ബി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി. ചെർപ്പുളശ്ശേരി സംഭവത്തിലും കൊടുവാൾ സംഭവത്തിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞതെന്നും ബാലൻ വ്യക്തമാക്കി.

   First published:
   )}