• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കി വണ്ടിപ്പെരിയാറിൽ ചത്ത നിലയിൽ പുലിയെ കണ്ടെത്തി

ഇടുക്കി വണ്ടിപ്പെരിയാറിൽ ചത്ത നിലയിൽ പുലിയെ കണ്ടെത്തി

മഞ്ജുമലയ്ക്കും രാജഗിരിയ്ക്കും ഇടയിലുള്ള തോടിന് കരയിലായാണ് ചത്ത പുലിയെ കണ്ടെത്തിയത്

  • Share this:
തൊടുപുഴ: വണ്ടിപ്പെരിയാർ മഞ്ചുമല രാജമുടി ഭാഗത്ത് 3 വയസ് പ്രായമുള്ള പെൺ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി. വനം വകുപ്പ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

മഞ്ജുമലയ്ക്കും രാജഗിരിയ്ക്കും ഇടയിലുള്ള തോടിന് കരയിലായാണ് ചത്ത പുലിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ ഈ ഭാഗത്തെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് പുള്ളി പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത് തുടർന്ന് തൊഴിലാളികൾ എസ്റ്റേറ്റ് വാച്ചറെ വിവരമറിയിച്ചു.

എസ്റ്റേറ്റ് വാച്ചർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് 2 പുലികളെ കണ്ടതായും 3 മാസങ്ങൾക്ക് മുൻപ് 4 ഓളം വളർത്തു മൃഗങ്ങളെ പുലി പിടിച്ച നിലയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ പറഞ്ഞു.

എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ളവനപാലക സംഘമാണ് സ്ഥലത്തെത്തി പുലിയുടെ മൃതദേഹം പരിശോധന നടത്തിയത്. ചത്ത പുലിയെ പെരിയാർ ടൈഗർ റിസർവ്വിലെത്തിച്ച് പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷമേ മരണകാരണം കണ്ടെത്തുവാൻ കഴിയു എന്ന് അധികൃതർ അറിയിച്ചു. പുലിയുടെ ദേഹത്ത് മുറിപ്പാടുകള്‍ ഒന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Summary-  Leopard found dead in Vandiperiyar, Idukki. The leopard was found dead in Manjumala near Vandiperiyar. The body of the leopard was found near the tea garden. After being informed by the natives, the forest department officials reached the spot and inspected the spot.
Published by:Anuraj GR
First published: