കാഞ്ഞിരപ്പള്ളിയിൽ നിന്നൊരു കത്ത്; രാജ്യം മുഴുവൻ കറങ്ങി 2 മാസത്തിന് ശേഷം അയച്ച ആള്‍ക്ക് തന്നെ തിരികെയെത്തി

രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ചുറ്റിത്തിരിഞ്ഞ് ഒടുവിൽ കത്ത് അയച്ച ആളുടെ അടുത്ത് തന്നെ തിരിച്ചെത്തി. അപ്പോഴേക്കും രണ്ട് മാസം പിന്നിട്ടു എന്നു മാത്രം.

News18 Malayalam | news18-malayalam
Updated: September 28, 2020, 9:58 AM IST
കാഞ്ഞിരപ്പള്ളിയിൽ നിന്നൊരു കത്ത്; രാജ്യം മുഴുവൻ കറങ്ങി 2 മാസത്തിന് ശേഷം അയച്ച ആള്‍ക്ക് തന്നെ തിരികെയെത്തി
പ്രതീകാത്മ ചിത്രം
  • Share this:
കാഞ്ഞിരപ്പള്ളി: കുറച്ച് നാളുകൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് എട്ടിന് കോട്ടയം ചെറുവള്ളി സ്വദേശി പി.കെ.രവീന്ദ്രൻ ഒരു കത്തയച്ചു. മകളായ ക്യാപ്റ്റൻ രജനീ രവീന്ദ്രന് ഭർത്താവ് പത്മകുമാറിന്‍റെ പേരിലായിരുന്നു കത്ത്. എന്നാൽ മകൾക്ക് ആ കത്ത് ലഭിച്ചില്ല. തുടർന്ന് പ്രതിരോധ വകുപ്പ് ജീവനക്കാരൻ കൂടിയായ രവീന്ദ്രൻ പോസ്റ്റൽ വകുപ്പിൽ പരാതി നൽകുകയും ചെയ്തു.

Also Read-'യു.ഡി.എഫിന് കൺവീനറുടെ ആവശ്യമുണ്ടോ? എന്തുകൊണ്ടും യോഗ്യൻ ആർ.എസ്.എസ് തലവനല്ലേ?': പരിഹാസവുമായി മുഹമ്മദ് റിയാസ്

പിന്നീട് മകൾ രജനി ഓൺലൈൻ സേവനം വഴി കത്ത് ട്രാക്ക് ചെയ്തു. കഴിഞ്ഞ പത്തിന് കൊച്ചിയില്‍ നിന്നും മധ്യപ്രദേശിലെ ജബൽപുരിൽ എത്തി തിരിച്ച് നാഗ്പുർ-ചെന്നൈ വഴി കറങ്ങി കൊച്ചിയിലെത്തി. അവിടെ നിന്നും വീണ്ടും ജബൽപുരിൽ എത്തി തിരിച്ച് ചിറക്കടവ് തെക്കേത്തുകവല പോസ്റ്റ് ഓഫീസിൽ എത്തി എന്നായിരുന്നു ട്രാക്ക് ചെയ്തപ്പോൾ ലഭിച്ച വിവരം.

Also Read-'നിങ്ങളുടെ അമ്മ പെങ്ങന്മാർക്ക് ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം? 'പിന്തുണയുമായി ഹേമന്ത് മേനോൻമകളുടെ ആവശ്യവുമായി ബന്ധപ്പെട്ട അത്യാവശ്യ വിവരങ്ങൾ ആയിരുന്നു കത്തിൽ ഉണ്ടായിരുന്നതെന്നും ഫോൺ നമ്പർ കത്തിന്റെ പുറത്ത് രേഖപ്പെടുത്തിയിരുന്നു എന്നുമാണ് രവീന്ദ്രൻ പറയുന്നത്. ഏതായാലും രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ചുറ്റിത്തിരിഞ്ഞ് ഒടുവിൽ കത്ത് അയച്ച ആളുടെ അടുത്ത് തന്നെ തിരിച്ചെത്തി. അപ്പോഴേക്കും രണ്ട് മാസം പിന്നിട്ടു എന്നു മാത്രം.
Published by: Asha Sulfiker
First published: September 28, 2020, 9:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading