ആലപ്പുഴ: അലക്ഷ്യമായി ഓടിച്ച കെഎസ്ആർടിസി ബസിടിച്ച് ഉണ്ടായ അപകടത്തിൽ നഷ്ടമായത് ഒരു ജീവൻ. ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. അപകടത്തിന് ഇടയാതത് ഡ്രൈവർ അലക്ഷ്യമായി ബസ് ഓടിച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് കെ എസ് ആർ ടി സി നടപടി എടുത്തത്. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെ.വിയെയാണ് വിജലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. ജനറല്‍ ആശുപത്രി ജങ്ഷന് സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടം ഉണ്ടായത്.
അപകടത്തില്‍ ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാട്ടുചിറയില്‍ മാധവനാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശരിയായ ദിശയില്‍ പോകുയായിരുന്ന സ്കൂട്ടറില്‍ അലക്ഷ്യമായി മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം അപകടം നടന്നതിന് പിന്നാലെ പുറത്തുവന്നിരുന്നു. ബസ് തെറ്റായ ദിശയില്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡിൽ നല്ല തിരക്കുള്ളപ്പോൾ വലതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ഡ്രൈവർ, ബസ് പെട്ടെന്ന് ഇടത്തേക്ക് വെട്ടിക്കുകയായിരുന്നു. ഈ സമയം വശത്തുകൂടി കടന്നുവരികയായിരുന്നു സ്കൂട്ടർ. ഇടിയുടെ ആഘാതത്തിൽ മാധവൻ ബസിന് അടിയിലേക്കും മകൻ മറുവശത്തേക്കും വീഴുകയായിരുന്നു.
ബസിന് അടിയിലേക്ക് വീണ മാധവൻ തൽക്ഷണം മരണപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മരണത്തിലേക്ക്; പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു
സ്കൂള്‍ ബസില്‍ കയറാനായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വൺ വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ച് മരിച്ചു. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവന് സ്കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. അടച്ചിട്ടിരുന്ന ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മറുഭാഗത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം.
കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ രാവിലെ 7.45 ഓടെയാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിൽ കയറ്റിവിടാനായി കുട്ടിയെ അമ്മയാണ് കാറിൽ എത്തിച്ചത്. എന്നാൽ ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ കുട്ടിയെ ഗേറ്റിന് ഇപ്പുറത്ത് ഇറക്കുകയായിരുന്നു. ഈ സമയം സ്കൂൾ ബസ് റെയിൽവേ ട്രാക്കിന്റെ മറുവശത്ത് പുറപ്പെടാനായി തയ്യാറായി കിടക്കുകയായിരുന്നു. ബസിലേക്ക് കയറാനായി പെട്ടെന്ന് കുട്ടി ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ ഓടുകയായിരുന്നു. ഈ സമയം മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന പരശുറാം എക്സ്പ്രസ് കടന്നുവരുന്നുണ്ടായിരുന്നു. എന്നാൽ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളം മുറിച്ചു കടക്കുകയായിരുന്നു.
Also Read-'ഞാൻ പോവുന്നു, എല്ലാവർക്കും നന്ദി': ആത്മഹത്യ ചെയ്ത സിവിൽ പൊലീസ് ഓഫീസറുടെ കുറിപ്പ് പുറത്ത്
കുട്ടിയുടെ ബാഗ് ട്രെയിനിൽ കുടുങ്ങിയാണ് കുട്ടി തെറിച്ചുവീണത്. വീഴ്ചയിൽ തലയിടിച്ചുവീണ നന്ദിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ സമീപത്തെ എ.കെ.ജി ആശുപത്രിയിലും തൊട്ടുപിന്നാലെ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഷോര്‍-ലിസി ദമ്ബതികളുടെ ഏകമകളാണ് മരിച്ച നന്ദിത. നന്ദിതയുടെ അച്ഛൻ കിഷോര്‍ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.