നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയന്ത്രണം തെറ്റിയ ലോറി കിണറ്റിൽ വീണു; കോഴിക്കോട് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു

  നിയന്ത്രണം തെറ്റിയ ലോറി കിണറ്റിൽ വീണു; കോഴിക്കോട് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു

  ചെറിയ കയറ്റമുള്ള പ്രദേശത്ത് കല്ലിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് ലോറി പിന്നിലോട്ടു ഉരുളാൻ തുടങ്ങിയത്

  lorry fell to well

  lorry fell to well

  • Share this:
   കോഴിക്കോട്: കല്ല് ഇറക്കുന്നതിനിടെ പിന്നിലോട്ടു ഉരുണ്ടുപോയ ലോറി കിണറ്റിൽ പതിച്ചു. കോഴിക്കോട് മുക്കം പുൽപ്പറമ്പിന് സമീപമായിരുന്നു അപകടം. കിണറ്റിൽ പതിക്കുന്ന സമയം ലോറിക്കു ഉള്ളിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ചാടി രക്ഷപെടുകയായിരുന്നു. ഇരുവർക്കും നിസാര പരിക്കുകൾ മാത്രമാണുണ്ടായിരുന്നത്.

   ചെറിയ കയറ്റമുള്ള പ്രദേശത്ത് കല്ലിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് ലോറി പിന്നിലോട്ടു ഉരുളാൻ തുടങ്ങിയത്. ഡ്രൈവർ ബ്രേക്ക് ചവിട്ടി നിർത്താൻ ശ്രമിച്ചെങ്കിലും അത് വിഫലമായി. സമീപത്തെ പുരയിടത്തിലുള്ള കണറ്റിനുനേർക്ക് ലോറി നീങ്ങിയതോടെ നാട്ടുകാർ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് ഡ്രൈവറും ക്ലീനറും ചാടി രക്ഷപെട്ടത്.

   Also Read- വിവാഹ ആലോചന നടത്തി സ്വർണം തട്ടിയെടുക്കൽ; മണവാളൻ റിയാസ് പൊലീസ് പിടിയിൽ

   നീങ്ങിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് എടുത്തു ചാടിയ ഡ്രൈവർക്കും ക്ലീനർക്കും കാലിനും കൈയ്ക്കും പരിക്കേറ്റു. ഇവരെ മുക്കത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.

   അഗ്നിശമന സേനയും പൊലീസും സന്നദ്ധ സേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഏറെ ശ്രമഫലമായാണ് ലോറി കിണറ്റിൽനിന്ന് പുറത്തെടുത്തത്. വടം കെട്ടി ക്രെയിനിന്‍റെ സഹായത്തോടെയായിരുന്നു ഇത്. പൂർണമായും തകർന്ന നിലയിലാണ് ലോറി പുറത്തെടുത്തത്.
   Published by:Anuraj GR
   First published:
   )}