• HOME
  • »
  • NEWS
  • »
  • kerala
  • »
  • മല കയറാൻ സുഹാസിനി രാജ് മുതൽ മനിതി വരെ; മല കയറിയത് ബിന്ദുവും കനകദുർഗയും

മല കയറാൻ സുഹാസിനി രാജ് മുതൽ മനിതി വരെ; മല കയറിയത് ബിന്ദുവും കനകദുർഗയും

  • Share this:
    പത്തനംതിട്ട: സുപ്രീംകോടതി വിധിക്ക് ശേഷം നിരവധി യുവതികളാണ് ശബരിമല ദർശനത്തിന് ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഇവർക്കെല്ലാം പാതിവഴിയിൽ മടങ്ങേണ്ടിവന്നു. തൃപ്തി ദേശായി വിമാനത്താവളത്തിൽ യാത്ര അവസാനിപ്പിച്ചപ്പോൾ മനിതി സംഘത്തിന് പമ്പ വരെ മാത്രമേ എത്താൻ കഴിഞ്ഞുള്ളൂ.

    ശബരിമലയിൽ യുവതീ പ്രവേശനമാകമെന്ന് സെപ്തംബർ 28നാണ് സുപ്രീംകോടതി വിധിച്ചത്. തുടർന്ന് തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ തന്നെ യുവതികൾ ശബരിമലയിലെത്തി. ന്യുയോർക്ക് ടൈംസിന്‍റെ സുഹാസിനി രാജ്, മാധ്യമ പ്രവർത്തക കവിത ജക്കാല കൊല്ലം, ഇടനാട് സ്വദേശിനി മഞ്ജു തുടങ്ങിയവർ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. മഞ്ജുവിന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായി.

    തുലാമാസ പൂജാസമയത്ത് എത്തിയ രഹ്ന ഫാത്തിമയ്ക്കും കവിത ജക്കാലയ്ക്കും പൊലീസ് കോട്ടും ഹെൽമെറ്റും നൽകി മല കയറ്റാൻ ശ്രമിച്ചത് ഏറെ വിവാദം സൃഷ്ടിച്ചു. കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി, അധ്യാപിക ബിന്ദു തങ്കം എന്നിവർ ദർശനത്തിന് ശ്രമിച്ചെങ്കിലും നാമജപ പ്രതിഷേധത്താൽ മടങ്ങി.



    ശബരിമല ദർശനത്തിനെത്തിയ മനിതി സംഘം

    നിർബന്ധപൂർവം പൊലീസ് തിരിച്ചയച്ചെന്ന് മനിതി സംഘം
     ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദർശനം നടത്തിയേ മടങ്ങൂ എന്ന വാശിയിലായിരുന്നു കേരളത്തിലെത്തിയത്. എന്നാൽ, നെടുമ്പാശേരി വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട നാമജപ പ്രതിഷേധത്തിനൊടുവിൽ അവർക്ക് അവിടെ വെച്ച് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

    അയ്യപ്പനെ കാണാനെത്തിയ ആറു പെണ്ണുങ്ങൾ, ലക്ഷ്യം കാണാതെ മടങ്ങിയവർ
    ചിത്തിര ആട്ടവിശേഷ സമയത്ത് പേരക്കുട്ടിക്ക് ചോറു കൊടുക്കാനെത്തിയ തൃശൂർ സ്വദേശിനി മാധവിക്കും മകനും നേരെ പ്രതിഷേധമുണ്ടായി. ഇതിനിടെ. പ്രതിഷേധക്കാരെ ശാന്തരാക്കാൻ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിക്ക് പൊലീസ് മൈക്ക് നൽകിയത് വൻ വിവാദമായി.
    മണ്ഡലപൂജക്ക് നടതുറന്നപ്പോൾ ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നുമെല്ലാം യുവതികൾ എത്തിയെങ്കിലും ദർശനം നടത്താൻ കഴിഞ്ഞിരുന്നില്ല. ചെന്നൈയിൽ നിന്നും പൊലീസ് സുരക്ഷയിൽ മനിതിസംഘം രാത്രിയിലായിരുന്നു എത്തിയത്. പ്രതിഷേധത്തെ തുടർന്ന് മനിതിയുടെ യാത്ര പമ്പയിൽ അവസാനിച്ചു. യുവതീപ്രവേശനത്തിൽ പൊലീസും സർക്കാരും ഒത്തു കളിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് വനിതാ മതിൽ ദിനത്തിനു പിറ്റേന്നുള്ള യുവതീ പ്രവേശനം.

    First published: