• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലൂർ സൗപർണികയിൽ കുളിക്കുന്നതിനിടെ മലയാളി യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

കൊല്ലൂർ സൗപർണികയിൽ കുളിക്കുന്നതിനിടെ മലയാളി യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം പേയാട് സ്വദേശിനി ശാന്തി ശേഖറാണ് ( സന്ധ്യ ) സൗപർണികയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

ഫോട്ടോ- വിക്കിപീഡിയ

ഫോട്ടോ- വിക്കിപീഡിയ

  • Last Updated :
  • Share this:
    മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ മലയാളി യുവതിയെ സൗപർണികയിൽ ഒഴുക്കിൽപ്പെട്ടു കാണാതെയായി. തിരുവനന്തപുരം പേയാട് സ്വദേശിനി ശാന്തി ശേഖറാണ് ( സന്ധ്യ ) സൗപർണികയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

    കുളിക്കാൻ ഇറങ്ങിയ മകൻ ആദിത്യൻ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽ പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛൻ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ഭർത്താവ് മുരുകൻ, മകൻ ആദിത്യൻ എന്നിവർ രക്ഷപ്പെട്ടു. പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നു.

    ആദിത്യനെയും കൊണ്ട് മുരുകൻ കുറച്ചകലെയുള്ള പാറയിൽ പിടിച്ചിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവരെ പിന്നീട് നാട്ടുകാർ ചേർന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാൽ സന്ധ്യ ഒഴുക്കിപ്പെടുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്.

    ബന്ധുക്കളായ 14 അംഗ സംഘം തിരുവോണത്തിന് വൈകിട്ടാണ് മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയത്. ഇരുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മുരുകനും കുടുംബവും മൂകാംബിക ദർശനത്തിനായി എത്തിയത്. ഒരു വർഷം മുമ്പ് തൈറോയിഡ് ക്യാൻസർ ബാധിച്ച് സന്ധ്യ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രോഗം പൂർണമായി ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്.
    Published by:Rajesh V
    First published: