കൊല്ലം: കുന്നിടിച്ചതിനെ തുടർന്ന് വീടിന് മുൻപിൽ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ഗൃഹനാഥൻ മരിച്ചു. നിലമേൽ ബംഗ്ലാംകുന്ന് തുളസികൃഷ്ണ വിലാസത്തിൽ കെ.രാജൻ (64) ആണ് മരിച്ചത്. വിമുക്ത ഭടനാണ് രാജൻ. കഴിഞ്ഞ ദിവസം രാവിലെയാണു മരിച്ച നിലയിൽ കണ്ടത്.
രണ്ട് മാസം മുൻപ് രാജന്റെ വസ്തുവിന്റെ ഒരുഭാഗം അഞ്ചൽ സ്വദേശിയായ സ്വകാര്യ വ്യക്തിക്കു വിറ്റിരുന്നു. ഈയാള്‍ ഇവിടെ ഉണ്ടായിരുന്ന കുന്നിടിച്ചു. ഇതോടെ രാജന്റെ വീട് ഉയരത്തിലായി. വീടിനു മുന്നിൽ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നിൽ നിന്നു രാജൻ താഴ്ചയിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്.
Also read-കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാർ തുണിക്കടയിലേയ്ക്ക് ഇടിച്ചുകയറി
വീട്ടിൽ രാജൻ തനിച്ചായിരുന്നു. രാവിലെ ഇതു വഴി കടന്നു പോയ വിദ്യാർഥികളാണ് ആരോ കിടക്കുന്നത് കണ്ടത്. പരിസരത്തുള്ളവർ എത്തിയപ്പോൾ രാജൻ മരിച്ച നിലയിലായിരുന്നു. പൊലീസും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. കുന്നിടിച്ചവരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. കുന്നിടിച്ചതിനു ശേഷം വീടിനു മുന്നിൽ സംരക്ഷണ ഭിത്തി കെട്ടി നൽകാമെന്നു വസ്തു വാങ്ങിയവർ എഗ്രിമെന്റ് എഴുതി നൽകിയിരുന്നു. എന്നാൽ യഥാസമയം സംരക്ഷണ ഭിത്തി നിർമാണം നടത്തിയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.