കോഴിക്കോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് പരുക്കേറ്റയാൾ മരിച്ചു. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫ (48) ആണ് മരിച്ചത്. വടകര ദേശീയ പാതയിൽ വച്ചായിരുന്നു അപകടം.
Also read-തൃശൂരിൽ ട്രെയിന്‍ തട്ടി ദമ്പതികൾ മരിച്ചു
കഴിഞ്ഞാഴ്ച രോഗിയായ അമ്മയുമായി മുസ്തഫയും ഭാര്യയും ആംബുലൻസിൽ പോകുന്നതിനിടയിലായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: സമീറ ഇടയിൽ പീടിക. മക്കൾ: ആദിൽ, ആമിർ, റംസാൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.