മലപ്പുറം: മലപ്പുറം മമ്പാട് ആംബുലൻസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രകാരനായ യുവാവ് മരിച്ചു. ബിഹാര്‍ സ്വദേശി മുഹമ്മദ് ഗുലാം ആലം (25) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അപകടം. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും രോഗിയുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന 108 ആംബുലൻസും മഞ്ചേരി ഭാഗത്ത് നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബൈക്ക് ലോറിയെ മറികടക്കുമ്പോള്‍ നിയന്ത്രണം വിട്ട് ആംബുലൻസിൽ ഇടിക്കുകയിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ
യുവാവിനെ ഉടൻ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരു വാഹങ്ങളുടെയും ഇടിയുടെ ആഘാതത്തിൽ ശരീരത്തിലുണ്ടായ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
Also read-തിരുവനന്തപുരം മെഡിക്കൽകോളേജിൽ അത്യാഹിത വിഭാഗത്തിലെ വൃക്ക രോഗിയെ എലി കടിച്ചു
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെനിന്ന് പോലീസ് ഇൻകോസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.