ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്നും വീണ് ഒരാൾക്ക് പരുക്ക്. രാജകുമാരി സ്വദേശി തയ്യിൽ ജോണി എന്നയാൾക്കാണ് പരിക്കേറ്റത്. സിങ്കുകണ്ടത്തേക്ക് പോകുന്നതിനിടെ ചക്കക്കൊമ്പന്റെ മുന്നിൽ ബൈക്കുമായി ചെന്നുപെടുകയായിരുന്നു. രാവിലെ 8 മണിയോടെയാണ് സംഭവം.
Also read-നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ തിരഞ്ഞ് വനം വകുപ്പ്; വഴിതെറ്റിക്കാൻ ‘നാടൻ പോത്തുകൾ’
കാട്ടാന ഇയാൾക്ക് നേരെ തിരിഞ്ഞതോടെ ബൈക്കിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാരെത്തിയാണ് കാട്ടാനയെ ഇവിടെ നിന്നും തുരത്തിയോടിച്ചത്. ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.