എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കർണാടകയിൽ നിന്നും എത്തിയ നാടോടി സംഘത്തിലെ കുട്ടിക്ക് നേരെയായിരുന്നു പീഡനശ്രമം

News18 Malayalam | news18-malayalam
Updated: February 6, 2020, 9:22 PM IST
എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
arrest
  • Share this:
കണ്ണൂർ: നാടോടി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. കണ്ണൂർ രാമന്തളി സ്വദേശി രതീഷിനെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്. എട്ടുവയസുകാരിക്ക് നേരെയായിരുന്നു പീഡനശ്രമം.

കർണാടകയിൽ എത്തിയ നാടോടി സംഘത്തിലെ പെൺകുട്ടിയാണ് പീഡനത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പെൺകുട്ടിയും കുടുംബവും രാമന്തളി കുന്നരുവിൽ ടെന്റില്ലാണ് താമസിക്കുന്നത്. വഞ്ചിയിൽ മീൻ പിടിച്ചു വിറ്റാണ് കുടുംബം ഉപജീവനം നടത്തുന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി വീട്ടിലെത്തിയ സമയത്താണ് രതീഷ് എട്ടുവയസുകാരിയെ കടന്ന് പിടിക്കാൻ ശ്രമിച്ചത്.

Also read: കടയുടെ മറവിൽ സ്കൂൾ വിദ്യാർഥികൾക്ക് പുകയില ഉത്പന്നങ്ങൾ വിറ്റു; പ്രതി പിടിയിൽ

ഭയന്നു നിലവിളിച്ചു കൊണ്ട് ഓടിയ കുട്ടി കൂടെയുള്ളവരോട് കാര്യം പറഞ്ഞു. കുട്ടിയുടെ വല്യച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പോലീസ് കേസ് എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
First published: February 6, 2020, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading