കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ മരിച്ചു. വടക്കൻ പറവൂർ സ്വദേശി ജോർജ് (58) ആണ് മരിച്ചത്. ഇയാളെ മൂന്ന് ദിവസം മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തിച്ചിരുന്നു. ശനിയാഴ്ച രാത്രി വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത് .
വടക്കൻ പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോര്‍ജ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഭക്ഷ്യവിഷബാധ എന്ന് സ്ഥിരീകരണമില്ല. ജനുവരി 16നാണ് പറവൂരിലെ ഭക്ഷ്യവിഷബാധയുണ്ടായ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ജോര്‍ജ് ഭക്ഷണം പാര്‍സര്‍ വാങ്ങി കഴിച്ചത്. ഇതിനുപിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
Also Read-കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു
ഈ ഹോട്ടലില്‍നിന്ന് നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ആരോപിച്ച് ജോര്‍ജിന്റെ ബന്ധുക്കള്‍ വടക്കേക്കര പോലീസില്‍ പരാതി നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.