മലപ്പുറം: വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
Also read-സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്ത് ആക്രമണം; മരണം മൂന്നായി
ഛർദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിൽസയിലാണ്. മെയ് 17നായിരുന്നു വിവാഹം. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. കൂടുതൽ പേർ ചികിൽസ തേടി എത്തിക്കൊണ്ടിരിക്കുന്നു ആരുടേയും സ്ഥിതി ഗുരുതരമല്ല
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food Poisoning, Malappuram