• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ പാടത്തെ കുഴിയില്‍ വീണ അമ്മയും രക്ഷിക്കാനിറങ്ങിയ മകളും മുങ്ങിമരിച്ചു

ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ പാടത്തെ കുഴിയില്‍ വീണ അമ്മയും രക്ഷിക്കാനിറങ്ങിയ മകളും മുങ്ങിമരിച്ചു

മാള പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37), മകള്‍ ആഗ്ന (11) എന്നിവരാണ് മരിച്ചത്

മേരി അനു, ആഗ്ന

മേരി അനു, ആഗ്ന

  • Share this:
തൃശൂര്‍: മാള പൂപ്പത്തിയില്‍ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ പാടത്തെ കുഴിയില്‍ വീണ് അമ്മയും രക്ഷിക്കാനിറങ്ങിയ മകളും മുങ്ങിമരിച്ചു. മാള പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37), മകള്‍ ആഗ്ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പൂപ്പത്തിയില്‍ താമസിക്കുന്ന ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.

Also Read- ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം

പൂപ്പത്തി ചുള്ളൂര്‍ ക്ഷേത്രം റോഡിലെ പാടത്ത് കൃഷി ആവശ്യത്തിന് എടുത്ത കുഴിയിലാണ്‌ ഇരുവരും മുങ്ങിപ്പോയത്. റോഡില്‍ നിന്നപ്പോള്‍ കുഴിക്കടുത്ത്‌ പോയ ഇളയ കുട്ടിയുടെ ചെരുപ്പ് വെള്ളത്തില്‍ വീഴുകയായിരുന്നു. മകള്‍ വിളിച്ചപ്പോള്‍ റോഡില്‍ നിന്നിരുന്ന മേരി അനു ചെരുപ്പ് എടുക്കുന്നതിന് വേണ്ടി ശ്രമിച്ചപ്പോള്‍ കാല്‍ വഴുതി കുഴിയിലേക്ക്‌ വീഴുകയായിരുന്നു. ഇതുകണ്ടുനിന്ന ആഗ്ന അമ്മയെ രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും താഴ്ന്നുപോയി.

Also Read- നബിദിനാഘോഷ പരിപാടിക്ക് സീരിയൽ ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

15 അടിയോളം ആഴമുള്ള കുഴിയിലാണ്‌ അപകടം ഉണ്ടായത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഈ സമയത്ത് മേരി അനുവിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Published by:Rajesh V
First published: