നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഡിജിപി യൂണിഫോം അഴിച്ചുവച്ച് എകെജി സെന്ററിൽ ശിപായി പണിക്ക് പോകണം'

  'ഡിജിപി യൂണിഫോം അഴിച്ചുവച്ച് എകെജി സെന്ററിൽ ശിപായി പണിക്ക് പോകണം'

  • Last Updated :
  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ കണ്ടില്ലെന്ന് നടിക്കുന്ന ഡിജിപി യൂണിഫോം അഴിച്ചു വെച്ച് എകെജി സെന്‍ററിലെ ശിപായി പണിക്ക് പോകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. പിണറായി വിജയനെതിരെ 4 ക്രിമിനൽ കേസുകളും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ 27 കേസുകളും ഇ പി ജയരാജനെതിരെ 7 കേസുകളും നിലവിലുണ്ട്. ഇവയിൽ പലതും വാറന്‍റായതുമാണ്. അവയെല്ലാം പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നത് ഡിജിപിയുടെ സിപിഎം വിധേയത്തം മൂലമാണ്. പൊലീസിന് കഴിയില്ലെങ്കിൽ ഇവരെ പിടികൂടി കൈമാറാൻ ബിജെപി തയാറാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹര സമരപ്പന്തലിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

   എം സ്വരാജ് എംഎൽഎ, ടി വി രാജേഷ് എംഎൽഎ, സി ദിവാകരൻ എംഎൽഎ എന്നിവർക്കെതിരെയും നിരവധി കേസുകളുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ മകൻ ജൂലിയസ് നികിതാസ് കൊലപാതക ശ്രമവും തട്ടിക്കൊണ്ടു പോകലുമുൾപ്പടെ 9 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ പൊലീസ് എസ്കോർട്ടിൽ ഇപ്പോഴും വിലസുകയാണ്. ഇതൊന്നും കാണാത്ത പൊലീസ് കെ സുരേന്ദ്രനെതിരെ കള്ളക്കേസുകൾ ചുമത്തി പീഡിപ്പിക്കുകയാണ്. ഇതിനെ ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
   First published:
   )}