• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്'; സ്പീക്കർ എഎൻ ഷംസീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്'; സ്പീക്കർ എഎൻ ഷംസീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ജീവിതത്തിലെ പുതിയൊരു അധ്യായമാണ് ആരംഭിക്കുന്നതെന്നും എല്ലാവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നുവന്നും പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്പീക്കറായി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റുമായി എഎൻ ഷംസീർ (A N Shamseer). 'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്' എന്ന ജോർജ് ഇലിയറ്റിന്റെ പ്രശസ്തമായ വരികളോടെയാണ് ഷംസീർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

    ഭരണപക്ഷത്തോടൊപ്പം നിയമനിർമ്മാണ സഭയിലെ പ്രധാന ഫോഴ്‌സ് എന്ന നിലയിൽ പ്രതിപക്ഷത്തെയും കേട്ടുകൊണ്ട് അവർ അർഹിക്കുന്ന അംഗീകാരം നൽകികൊണ്ട് സഭയെ മുന്നോട്ട് നയിക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

    ജീവിതത്തിലെ പുതിയൊരു അധ്യായമാണ് ആരംഭിക്കുന്നതെന്നും എല്ലാവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നുവന്നും പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
    Also Read- കണ്ണൂരിൽ നിന്നുളള ആദ്യത്തെ സ്പീക്കർ; എ എൻ ഷംസീർ ഇനി സഭാനാഥൻ

    ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

    Don't judge a book by its cover, ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്
    - Mary Ann Evans (George Eliot)

    പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചുമതലയേറ്റെടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ ഈ വാചകങ്ങൾ ഇവിടെ കുറിക്കുവാൻ ആഗ്രഹിക്കുകയാണ്.
    ബ്രണ്ണൻ കോളേജിൽ നിന്നും ആരംഭിച്ച എന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിലുള്ള ഇനിയുള്ള നാളുകളിലെ പ്രവർത്തനം ഏറ്റവും മികവുറ്റതാക്കി തീർക്കുവാൻ, മഹത്തായ നമ്മുടെ നിയമസഭയുടെ ശോഭ കൂടുതൽ തിളക്കമാർന്നതാക്കുവാൻ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയമസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ 6 വർഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പുനൽകുന്നു.
    ബഹുമാനപെട്ട മുഖ്യമന്ത്രിയിൽ നിന്നും പ്രതിപക്ഷ നേതാവിൽ നിന്നും മുൻ സ്പീക്കർമാരായ എന്റെ പ്രിയ സഖാക്കൾ ശ്രീരാമകൃഷ്ണനിൽ നിന്നും എം.ബി രാജേഷിൽ നിന്നും അതേപോലെ തന്നെ സീനിയറായ ഭരണ - പ്രതിപക്ഷ സഹസാമാജികരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കും.

    Also Read- നിയമസഭയിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ; എം.ബി രാജേഷ് മുൻനിരയിൽ

    ഭരണപക്ഷത്തോടൊപ്പം നിയമനിർമ്മാണ സഭയിലെ പ്രധാന ഫോഴ്‌സ് എന്ന നിലയിൽ പ്രതിപക്ഷത്തെയും കേട്ടുകൊണ്ട് അവർ അർഹിക്കുന്ന അംഗീകാരം നൽകികൊണ്ട് സഭയെ മുന്നോട്ട് നയിക്കും. വ്യക്തിപരമായി നല്ല ബന്ധവും വളരെ ആത്മാർത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പ്രതിപക്ഷനിരയിലുള്ളത്.
    ജനാധിപത്യവും നിയമസഭയുടെ അവകാശങ്ങളും സംരക്ഷിക്കപെടണമെന്ന കാലഘട്ടത്തിന്റെ ആവശ്യകത മുൻനിർത്തി കൊണ്ട് മഹത്തായ കേരള നിയമസഭയെ മുന്നോട്ട് നയിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കും..
    ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു. ഏവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്
    എ.എൻ ഷംസീർ
    Published by:Naseeba TC
    First published: