• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഒരു ജനതയേയും അവരുടെ സംസ്കാരത്തേയും ഇല്ലാതാക്കാൻ പാടില്ല; പൃഥ്വിരാജ് ചെയ്തത് ചെയ്യാനുള്ള ആർജവം എല്ലാവരും കാണിക്കണം': ഛായാഗ്രാഹകൻ വേണു

'ഒരു ജനതയേയും അവരുടെ സംസ്കാരത്തേയും ഇല്ലാതാക്കാൻ പാടില്ല; പൃഥ്വിരാജ് ചെയ്തത് ചെയ്യാനുള്ള ആർജവം എല്ലാവരും കാണിക്കണം': ഛായാഗ്രാഹകൻ വേണു

''കലാകാരൻമാരുടെ ശബ്ദങ്ങൾക്ക് അഭിപ്രായ രൂപികരണ ശക്തിയുണ്ട്. തെറ്റായ നീക്കങ്ങൾ വിളിച്ച് പറയാൻ ബാധ്യതയുള്ളവർ അത് ചെയ്യാതിരിക്കുന്നതാണ് തെറ്റ്''

News18 Malayalam

News18 Malayalam

 • Share this:
  ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. കലാകാരൻമാരുടെ ശബ്ദങ്ങൾക്ക് അഭിപ്രായ രൂപികരണ ശക്തിയുണ്ടെന്നും തെറ്റായ നീക്കങ്ങൾ വിളിച്ച് പറയാൻ ബാധ്യതയുള്ളവർ അത് ചെയ്യാതിരിക്കുന്നതാണ് തെറ്റെന്നും വേണു ഫേസ്ബുക്കിൽ കുറിച്ചു. ''പൃഥ്വിരാജ് ചെയ്തത് ചെയ്യാനുള്ള ആർജവം എല്ലാവരും കാണിക്കണം. ഒരു ജനതയേയും അവരുടെ സംസ്ക്കാരത്തേയും ഇല്ലാതാക്കാൻ പാടില്ല. ലക്ഷദ്വീപിനോടൊപ്പം. പൃഥ്വിരാജിനോടൊപ്പം''- വേണു കുറിച്ചു.

  Also Read- ലക്ഷദ്വീപ് സന്ദർശിക്കാൻ യു.ഡി.എഫ് എം.പിമാരുടെ പ്രതിനിധി സംഘം; അനുമതി തേടി കത്ത് നൽകിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍

  Also Read- Prithviraj | അഭിപ്രായം പറയുമ്പോൾ ആഭാസമല്ല മറുപടി; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങൾ  ലക്ഷദ്വീപ് വിഷയത്തിൽ അവിടുത്തെ ജനങ്ങളെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയും ഇന്നലെ രംഗത്ത് വന്നിരുന്നു. സിനിമ മേഖലയിൽ നിന്നുള്ള നിരവധി ആളുകൾ പൃഥ്വിരാജിന് പിന്തുണ അറിയിച്ച് എത്തിയതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പൃഥ്വിരാജിന്റെ പേര് ഒരിടത്തു പോലും പരാമർശിക്കാതെയാണ് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

  കുറിപ്പ് ഇങ്ങനെ.

  പ്ലീസ്.. പ്ലീസ് .. പ്ലീസ്.. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം.

  ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ.

  വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തെരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ.

  നേരത്തെ പ്രിയദർശൻ ഉൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു.- സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്.

  അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക്‌ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിഥ്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.- പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു.
  Published by:Rajesh V
  First published: