• HOME
 • »
 • NEWS
 • »
 • kerala
 • »
 • A NEW ONAM TO THOMAS NEENA AND THEIR FOUR KIDS FROM A TRAIN JOURNEY

Onam 2021| ട്രെയിൻയാത്രയ്ക്കിടെ 'പിറന്ന' നാലു കൺമണികൾ; തോമസിനും നീനയ്ക്കും ഇത് മധുരിക്കുന്ന ഓണം

പൂനെ സ്റ്റേഷനിൽ കണ്ടപ്പോൾത്തന്നെ ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സിൽ നിറഞ്ഞു. നീനയ്ക്കും സമ്മതം.

തോമസും നീനയും കുട്ടികൾക്കൊപ്പം ( ഫോട്ടോ കടപ്പാട്- മാതൃഭൂമി/ ജി. ശിവപ്രസാദ്)

തോമസും നീനയും കുട്ടികൾക്കൊപ്പം ( ഫോട്ടോ കടപ്പാട്- മാതൃഭൂമി/ ജി. ശിവപ്രസാദ്)

 • Share this:
  കോട്ടയം: പുതുപ്പള്ളി പേരേപ്പറമ്പിൽ പി എ തോമസിനും നീനയ്ക്കും ഈ ഓണം സ്പെഷലാണ്. ട്രെയിൻയാത്രക്കിടെ കിട്ടിയ നാല് പൊന്നോമനകൾ നിയമപരമായി സ്വന്തമായതിന് ശേഷമുള്ള ആദ്യ ഓണമാണ് തോമസിനും നീനയ്ക്കും. ഇവരുടെ കഥ മാതൃഭൂമിയാണ് വാർത്തയാക്കിയത്.

  2019ലാണ് തോമസും നീനയും മുംബൈയിലേക്ക് പോകാൻ പ്ലാൻ ചെയ്തത്. എന്നാൽ മുംബൈയിലേക്ക് നേരിട്ടുള്ള ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല. പിന്നെ പൂനെയ്ക്ക് ടിക്കറ്റെടുത്ത് അവിടെനിന്ന് മുംബൈയ്ക്ക് പോകാൻ തീരുമാനിച്ചു. പൂനെ സ്റ്റേഷനിൽ തീവണ്ടിക്കായി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്ക്ക് ഒരു ആറുവയസുകാരി മൂന്ന് അനിയത്തിമാരെയും ചേർത്തുപിടിച്ച് ഇരിക്കുന്നത് കണ്ടത്. തോമസ് അരികിൽ ചെന്ന് സംസാരിക്കാൻ ശ്രമിച്ചു. അൽപനേരത്തെ ഇടപെടൽ ഇഴപിരിയാനാവാത്ത അടുപ്പത്തിലേക്ക് മാറി. നാലുദിവസം മുമ്പ് അവരെ അച്ഛനമ്മമാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചുപോയതായിരുന്നു.

  Also Read- ഇലക്ട്രിക് കാറുകള്‍ 2023ൽ പുറത്തിറക്കുമെന്ന് ഒല; വാഹനം ഇപ്പോള്‍ ഗവേഷണ ഘട്ടത്തില്‍

  പൂനെ സ്റ്റേഷനിൽ കണ്ടപ്പോൾത്തന്നെ ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സിൽ നിറഞ്ഞു. നീനയ്ക്കും സമ്മതം. അന്ന് മുംബൈ യാത്ര വേണ്ടെന്നുവെച്ച് പൂനെയിലെ സുഹൃത്തിനൊപ്പം കുട്ടികളെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക്. ഇടയ്ക്ക് നിയമനടപടികൾ പൂർത്തിയാക്കി ഒരു മാസത്തെ താൽക്കാലിക ഏറ്റെടുക്കൽ. കുട്ടികളുമായി നാട്ടിലെത്തിയപ്പോൾ ബന്ധുക്കൾക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് വാടകവീട്ടിലേക്ക് മാറേണ്ടിവന്നു. 2019 ൽ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ദത്തെടുക്കൽ ഈ ജൂലൈയിൽ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരം കിട്ടിയതോടെയാണ് പൂർണമായത്. ഇതിനിടയിലാണ് തോമസിന് കോട്ടയം മെഡിക്കൽ കോളേജിൽ വികസനസമിതിയുടെ കീഴിൽ പി ആർ ഒ ജോലി ലഭിക്കുന്നത്. സ്ഥലം വാങ്ങി വീടുവെച്ചു.

  Also See- Video| 'മാവേലി നാട് വാണീടും കാലം' സംസ്‌കൃതത്തിൽ പാടി ഇരട്ടസഹോദരിമാർ

  ആ കുഞ്ഞുങ്ങൾ ഇന്ന് പേരേപ്പറമ്പിലെ വീട്ടിലുണ്ട്, തോമസിന്റെയും നീനയുടെയും മക്കളായി. എയ്റ എൽസ തോമസ് (9), ഇരട്ടകളായ ആൻട്രിയ റോസ് തോമസ്, ഏലയ്ൻ സാറാ തോമസ് (8), അലക്സാട്രിയ സാറാ തോമസ് (6) എന്നിവർക്കൊപ്പം ഇത് പൊന്നോണമാണ്. ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി ഈ മക്കൾക്കൊപ്പം ഇവരുടെ ആദ്യ ഓണമെന്ന പ്രത്യേകതയുമുണ്ട്.

  മൂത്തകുട്ടി എയ്റക്ക് ഹിന്ദി കുറച്ച് അറിയാമെങ്കിലും എല്ലാവരും ഇപ്പോൾ തനിമലയാളികൾ. ഇവർ ഒപ്പംകൂടി അധികം വൈകാതെ തോമസിനും നീനയ്ക്കും ഒരു കുട്ടി പിറന്നിരുന്നു. ഹൃദയപ്രശ്നങ്ങളുമായി ആ കുഞ്ഞ് വിടപറഞ്ഞതോടെ തോമസിന്റെയും നീനയുടെയും ആശ്വാസവും പ്രതീക്ഷയും ഈ പൊന്നോമനകളാണ്.
  Published by:Rajesh V
  First published:
  )}