• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുറിയിലെ അയ കഴുത്തില്‍ കുടുങ്ങി ഒൻപതുവയസുകാരൻ മരിച്ചു

മുറിയിലെ അയ കഴുത്തില്‍ കുടുങ്ങി ഒൻപതുവയസുകാരൻ മരിച്ചു

കുട്ടിയെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

  • Last Updated :
  • Share this:
    കൊച്ചി: വീട്ടിലെ മുറിയില്‍ അയകെട്ടിയിരുന്ന കയറിന്റെ താഴ്ന്നു കിടന്നിരുന്ന ഭാഗം കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ കരയത്തറ വിജയകുമാറിന്റെ മകന്‍ വരദാണ് മരിച്ചത്.

    കയറിന്റെ ഭാഗവുമായി കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് കഴുത്തില്‍ കുരുങ്ങിയതെന്ന് കേസന്വേഷിക്കുന്ന മരട് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് വരദ്.
    Published by:Rajesh V
    First published: