• HOME
  • »
  • NEWS
  • »
  • kerala
  • »
  • പഴനി യാത്രയ്ക്കിടെ അപകടം; ചികിത്സയിലായിരുന്ന ഒൻപതുവയസുകാരനും മരിച്ചു

പഴനി യാത്രയ്ക്കിടെ അപകടം; ചികിത്സയിലായിരുന്ന ഒൻപതുവയസുകാരനും മരിച്ചു

മൂന്നുപേർ അപകടം നടന്ന ദിവസം മരിച്ചിരുന്നു

  • Last Updated :
  • Share this:
    ദിണ്ടി​ഗൽ: പഴനി യാത്രയ്ക്കിടെ ദിണ്ടി​ഗല്ലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒൻപതു വയസുകാരനും മരിച്ചു. അപകടത്തിൽ മരിച്ച ജയയുടെ ചെറുമകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മധുര മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.

    തിരുവോണ ദിവസമാണ് തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ദിണ്ടി​ഗലിൽ അപകടത്തിൽപ്പെട്ടത്. കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ അഭിജിത്തിന്റെയും സംഗീതയുടെയും മകൻ ഒന്നര വയസ്സുകാരൻ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേർച്ചയ്ക്കായാണ് കുടുംബാംഗങ്ങൾ പഴനിയിലേക്കു പോയത്.

    ട്രെ‌‌യിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ അവസാനം കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാർ വാടകയ്ക്കെടുത്തു. അഭിജിത്തിന്റെ സുഹൃത്ത് കണ്ണനാ‌യിരുന്നു വാഹനമോ‌ടിച്ചത്. അപകടത്തിൽ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്.

    സംഗീതയുടെ സഹോദരി ശരണ്യയുടെ മകനാണ് ഇപ്പോൾ മരിച്ച ഒമ്പതു വയസ്സുകാരനായ സിദ്ധാർത്ഥ്. അഭിജിത്തിന്റെ അച്ഛൻ അശോകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

    വയനാട്ടിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

    വയനാട്ടിൽ പാർസൽ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മീനങ്ങാടി കൃഷ്ണഗിരി ഫുഡ്‌ബെ റെസ്റ്റോറന്റിലെ ജീവനക്കാരൻ മീനങ്ങാടി അമ്പലപ്പടി മന്നത്ത് കുന്ന് കാലിക്കൽ വീട്ടിൽ ചാമി (60) ആണ് മരണപ്പെട്ടത്.

    മീനങ്ങാടിയിൽ നിന്നും കൃഷ്ണഗിരിയിലെ സ്ഥാപനത്തിലേക്ക് വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന മിനി പാർസൽ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി ലഭ്യമായ വിവരം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
    Published by:Rajesh V
    First published: