HOME » NEWS » Kerala » A NINE YEAR OLD GIRL WAS FOUND HANGING INSIDE HER HOME IN PALAKKAD

ഒന്‍പത് വയസുകാരി വീട്ടിനുള്ളിൽ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.

News18 Malayalam | news18-malayalam
Updated: June 25, 2021, 8:05 AM IST
ഒന്‍പത് വയസുകാരി വീട്ടിനുള്ളിൽ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
(പ്രതീകാത്മക ചിത്രം)
  • Share this:
പാലക്കാട്: ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരം അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മാതാവിന്റെ കുടുംബ വീട്ടില്‍ മരിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.

വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരുന്ന ഫാത്തിമ ഷിഫ പന്ത്രണ്ട് മണിയോടെ മുറിക്കുള്ളിലേക്ക് കയറി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി മുറിക്ക് പുറത്തിറങ്ങാതെ വന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയമായി. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് മാസമായി മാതാവിന്റെ വീട്ടിലായിരുന്ന ഫാത്തിമ ഷിഫ അടുത്തദിവസം പിതാവിന്റെ വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. നാട്ടുകല്‍ എഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ ഷിഫ.

മാവേലിക്കരയില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവ് തൂങ്ങി മരിച്ചു

മാവേലിക്കരയിൽ ടെലഫോൺ ടവറിൽ കയറി മുപ്പത്തിയാറുകാരൻ ആത്മഹത്യ ചെയ്തു. മാവേലി കാട്ടുവള്ളി സ്വദേശി ഗണപതി എന്ന് വിളിക്കുന്ന ശ്യാംകുമാർ ആണ് മരിച്ചത്. ഒരു മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. മദ്യപിച്ചെത്തിയ ശ്യാം ഇന്നലെ ഭാര്യയെ മർദിച്ചിരുന്നു. വനിതാ സെല്ലിൽ പരാതി നൽകുമെന്ന് ശ്യാമിനോട് ഭാര്യ പറഞ്ഞിരുന്നു. തുടർന്ന് ശ്യാം ഇന്ന് രാവിലെയോടെ തൻ്റെതായ ഒരു പരാതി നൽകനായി മാവേലിക്കര സ്റ്റേഷനിലെത്തി. പൊലീസ് ഭാര്യയുമായി ബന്ധപ്പെട്ടെങ്കിലും അവർക്ക് മറ്റ് പരാതികൾ ഇല്ല എന്നറിയിച്ചു. പരാതി കേട്ട ശേഷം പൊലിസ് ഇയാളെ പറഞ്ഞു വിട്ടു.

തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ശ്യാം മദ്യപിച്ച് തിരിച്ചെത്തി മുനിസിപ്പാലിറ്റി പരിധിയില്‍ ഉച്ചവരെ ശ്യാം തുടർന്നു. പിന്നീട് മാവേലിക്കര നഗരസഭയ്ക്കടുത്ത് ബിഎസ്എൻഎൽ ഓഫീസിൻ്റെ ടെലഫോൺ ടവറിൽ ശ്യാം കയറി. ആദ്യം ആരുടെയും ശ്രദ്ധയിൽ ഇത് പെട്ടില്ലെങ്കിലും ശ്യാം ബഹളമുണ്ടാക്കിയതോടെ ജനം തടിച്ചുകൂടി. പിന്നീട് ആളുകളെ മുൾമുനയിൽ നിർത്തുന്ന സംഭവങ്ങളാണ് ഉണ്ടായത്. മൂന്ന് മണിയോടെ ടവറിൽ കയറിയ ശ്യാം ആത്മമഹത്യാ ഭീഷിണി മുഴക്കാൻ തുടങ്ങി.

ജനങ്ങൾ താഴെ ഇറങ്ങാൻ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും ശ്യാം അതിന് കൂട്ടാക്കിയില്ല. കൂടുതൽ ഉയരങ്ങളിലേക്ക് ശ്യാം കയറിപ്പോയി. ഒടുവിൽ ടവറിൻ്റെ ഏറ്റവും ഉയരത്തിലെത്തി. പിന്നെ ശ്യാം ഭാര്യ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനോടകം തൊട്ടടുത്തുള്ള സ്റ്റേഷനുകളിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ശ്യാമിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഭാര്യ അവിടേക്കെത്തണമെന്ന ആവശ്യം അവരോടും ശ്യാം ആവർത്തിച്ചു.

തുടര്‍ന്ന് ഭാര്യയെ പൊലീസ് കൂട്ടിക്കൊണ്ട് വന്നു.പിന്നീട് ഭാര്യ വന്നുവെന്ന് പൊലീസ് മൈക്കിലൂടെ അനൗൺസ് ചെയ്തു. തുടർന്ന് ഭാര്യയ്ക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്ന് എഴുതി നൽകണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ശ്യാമിൻ്റെ ഭാര്യ വെള്ളക്കടലാസിൽ അത്തരത്തിൽ എഴുതി നൽകുകയും ചെയ്തു. പിന്നീട് കടലാസ് കാട്ടി അനുനയിപ്പിക്കാനായി ശ്രമം. പലതവണ ആവശ്യപ്പെട്ടിട്ടും ശ്യാം കൂട്ടാക്കിയില്ല. തുടർന്ന് പൊലീസും ഫയർഫോഴ്സും ടവറിലേക്ക് കയറാൻ ശ്രമിച്ചു. കണ്ണീരോടെ ശ്യാമിൻ്റെ ഭാര്യയും അവിടെ തുടർന്നു. എന്നാൽ ആവശ്യപ്പെട്ട കാര്യങ്ങൾ എഴുതി നൽകിയിട്ടും വഴങ്ങാത്ത ശ്യാം ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചു. കൂടുതൽ ഉയരത്തിലേക്ക് കയറി ടവറിൻ്റെ അഗ്രഭാഗത്ത് എത്തി.

ഭാര്യയെ വിളിച്ച് വരുത്തിയത് അവർക്ക് മുന്നിൽ ആത്മഹത്യ ചെയ്യാനാണെന്ന് ശ്യാം വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഉടുത്തിരുന്ന മുണ്ട് ഊരി അത് ടവറിൽ കെട്ടി. തൂങ്ങി മരിക്കാനായി ശ്രമം. ആദ്യം ടവറിൽ കുരുക്കിട്ട് തൂങ്ങി എന്നാൽ ആദ്യ ശ്രമം പരാജയപ്പെട്ടു. മുണ്ട് കീറി ശ്യാം താഴേക്ക് വീണു. ടവറിൻ്റെ കമ്പികൾക്കിടയിൽ കുരുങ്ങി നിന്നു.ഇതിനിടയിൽ ഫയർഫോഴ്സ് വേഗത്തിൽ ടവറിന് മുകിലേക്ക് വേഗത്തിൽ കയറി. പക്ഷെ അവർ മുകളിലെത്തുന്നതിന് മുമ്പ് ശ്യാമിന് ബോധം വീണു. വീണ്ടും മുകളിലേക്ക് കയറി മുണ്ടിൽ തന്നെ കുരുക്ക് മുറുക്കി തൂങ്ങി മരിക്കുകയായിരുന്നു. മാവേലിക്കര ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് വണ്ടാനം മെഡിക്കൽ കോളേജിൽ മാനസികാരോഗ്യ ചികിത്സക്ക് ശേഷം ശ്യാം മടങ്ങിയെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Rajesh V
First published: June 25, 2021, 8:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories