കണ്ണൂർ: കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം വാഹനം ഇടിച്ച് നഴ്സ് മരിച്ചു. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സ് പി ആർ രമ്യയാണ്(36) മരിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം.
ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- ഇടുക്കി അയ്യപ്പൻകോവിലിൽ രണ്ട് വിദ്യാർഥികൾ പെരിയാറിൽ മുങ്ങിമരിച്ചു
കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
News Summary- A nurse died after being hit by a car near Honey House on Karuvanchal Hill Highway. Pariaram Kannur Government Medical College nurse PR Ramya (36) had died. The accident happened around 3 pm today.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.