കോട്ടയം: കുവൈറ്റിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തിൽ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്.
കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നഴ്സ്സായിരുന്നു ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ അവധിയ്ക്കായി ജസ്റ്റിറോസ് കുടുംബസമേതം നാട്ടില്‍ എത്തിയത്.
Also Read- കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചങ്ങനാശേരി ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. തെങ്ങണ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. കാറിന്റെ ഇടതുവശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിന് (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്, ജോനാ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.