• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം ചവറയിൽ ദേശീയപാതയിലെ മൺതിട്ടയിൽ ബൈക്ക് ഇടിച്ച് ഗാനമേള കണ്ടു മടങ്ങിയ നഴ്സിങ് വിദ്യാർഥി മരിച്ചു

കൊല്ലം ചവറയിൽ ദേശീയപാതയിലെ മൺതിട്ടയിൽ ബൈക്ക് ഇടിച്ച് ഗാനമേള കണ്ടു മടങ്ങിയ നഴ്സിങ് വിദ്യാർഥി മരിച്ചു

ക്ഷേത്രോത്സവത്തിന് ഗാനമേള കണ്ടു മടങ്ങുന്നതിനിടെ ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴാണു അപകടം.

  • Share this:

    കൊല്ലം: ദേശീയപാതയിലെ മൺതിട്ടയിൽ ബൈക്ക് ഇടിച്ചു മറിഞ്ഞ് നഴ്സിങ് വിദ്യാർഥി മരിച്ചു. പന്മന വടക്കുംതല മേക്ക് തൊടിയിൽ മേൽ വിജയകൃഷ്ണൻ – പ്രീത ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ (22) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിനു ചവറ അഗ്നിരക്ഷാ നിലയത്തിനു സമീപമായിരുന്നു അപകടം.

    ക്ഷേത്രോത്സവത്തിന് ഗാനമേള കണ്ടു മടങ്ങുന്നതിനിടെ ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴാണു അപകടം. ബൈക്ക് മൺതിട്ടയിലിടിച്ചു ദേശീയപാതയിൽ തലയിടിച്ച് വീണാണ് അപകടം. ഇത് കണ്ട ഇതരസംസ്ഥാന തൊഴിലാളികൾ സമീപത്തെ അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.

    Also read-ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി മരിച്ചു

    ഉടൻ തന്നെ ശ്രീക്കുട്ടനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥിയായിരുന്നു. അവധിക്ക് എത്തിയ ശ്രീക്കുട്ടൻ ഇന്ന് ഉച്ചയോടെ മടങ്ങിപ്പോകാനിരിക്കെയാണ് അപകടം. സംസ്കാരം നടത്തി. സഹോദരൻ: ആദികൃഷ്ണൻ.

    Published by:Sarika KP
    First published: