കണ്ണൂര്‍: ബിജെപിയില്‍ പോകുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. തന്നെ അതിനിശിതമായി വിമർശിക്കുന്ന വീക്ഷണം മുഖപ്രസംഗം കണ്ട് ഞെട്ടിയെന്നും വിശദീകരണം കേള്‍ക്കുന്നതിന് മുന്‍പ് വിധി പറയുകയാണ് വീക്ഷണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പറഞ്ഞു. കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെയും അബ്ദുള്ളക്കുട്ടി വിമർശിച്ചു. വി എം സുധീരന് പത്ത് വര്‍ഷമായി തന്നോട് വ്യക്തി വിരോധമുണ്ട്. സുധീരന് ഒരു ആദര്ശവുമില്ലെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Loksabha chunav parinam 2019, കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഫലം തത്സമയം, നരേന്ദ്ര മോദി, ബിജെപി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം