നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'എന്നെ ക്ഷണിക്കുന്നവര്‍ സ്വന്തം സ്ഥാനം ഉറപ്പാണോയെന്ന് നോക്കണം': മുരളീധരന് പദ്മകുമാറിന്റെ മറുപടി

    'എന്നെ ക്ഷണിക്കുന്നവര്‍ സ്വന്തം സ്ഥാനം ഉറപ്പാണോയെന്ന് നോക്കണം': മുരളീധരന് പദ്മകുമാറിന്റെ മറുപടി

    • Last Updated :
    • Share this:
      കോട്ടയം: പാര്‍ട്ടികളും മുന്നണികളും മാറി മാറി വന്ന ആളായതുകൊണ്ടാണ് കെ. മുരളീധരന് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ തോന്നിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍,

      കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നവര്‍ സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോ എന്ന് നോക്കണം. തന്റെ പൊതുജീവിതത്തെക്കുറിച്ച് മുരളീധരനുള്ള കരുതലില്‍ സന്തോഷമുണ്ട്. എന്നാല്‍ രാമന്‍ നായരെ പോലും കോണ്‍ഗ്രസില്‍ പിടിച്ചു നിര്‍ത്താനാകാത്ത ആളുകളാണ് തന്നെ ക്ഷണിക്കുന്നതെന്നും പദ്മകുമാര്‍ പരിഹസിച്ചു.

      പതിനഞ്ചാം വയസിലാണ് താന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ഇന്നുവരെ പാര്‍ട്ടിയോ മുന്നണിയോ മാറേണ്ടിവന്നിട്ടില്ല. പാര്‍ട്ടികളും മുന്നണികളും മാറി മാറി വന്ന ആളായതുകൊണ്ടാണ് മുരളീധരന് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ തോന്നിയത്.

      Also Read ആലപ്പാട് സമരം; പിന്നില്‍ മലപ്പുറംകാരെന്ന് മന്ത്രി ഇ.പി ജയരാജന്‍

      അവനവന്റെ സ്ഥാനത്തെപ്പറ്റി വലിയ സ്വപ്നമുള്ളവര്‍ക്കാണ് ഇങ്ങനെ തോന്നുക. കണ്ണടയ്ക്കുന്ന കാലത്ത് ഇതുവരെ പിടിച്ച കൊടി പുതച്ചു കിടക്കണമെന്നാണ് തന്റെ സ്വപ്നം. അത് മുരളീധരന് മനസ്സിലാകില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

      First published:
      )}