നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അവിവാഹിതരാണോ? പൂഞ്ഞാറ്റിലേക്കു വരൂ; മാര്യേജ് ഡയറി എന്ന ആശയവുമായി തിടനാട് ഗ്രാമ  പഞ്ചായത്ത്

  അവിവാഹിതരാണോ? പൂഞ്ഞാറ്റിലേക്കു വരൂ; മാര്യേജ് ഡയറി എന്ന ആശയവുമായി തിടനാട് ഗ്രാമ  പഞ്ചായത്ത്

  കേവലം തിടനാട് പഞ്ചായത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല 'മാരേജ് ഡയറി' എന്ന ആശയം

  മാരേജ് ഡയറി

  മാരേജ് ഡയറി

  • Share this:
  വിവാഹം കഴിക്കാൻ ഏറെ ബുദ്ധിമുട്ടുന്നർ ഉള്ള നാടാണ് കേരളം. പലർക്കും കൃത്യമായ സമയത്ത് പങ്കാളിയെ കിട്ടുന്നില്ല എന്ന പ്രതിസന്ധി ഉണ്ട്. വിവാഹപ്രായം കഴിഞ്ഞ് വീടുകളിൽ കഴിയുന്ന പുരുഷന്മാരും സ്ത്രീകളും നിരവധിയാണ്. അത്തരക്കാർക്ക് ഒക്കെ ആശ്വാസമാവുകയാണ് തിടനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടത്തിയ സർവ്വേ അനുസരിച്ച് നിരവധിപേർ വിവാഹം കഴിക്കാനായി കാത്തുനിൽക്കുന്നുണ്ട് എന്ന് കണ്ടെത്തി. ഇതിന് പിന്നാലെ എങ്ങനെ പ്രശ്നം പരിഹരിക്കാം എന്ന ആലോചനയായി. ആ ആലോചനക്ക് ഒടുവിലാണ്  സൗജന്യമായി മാരേജ് ഡയറി ഉണ്ടാക്കാൻ തിടനാട് പഞ്ചായത്ത് തീരുമാനിച്ചത്.

  കേവലം തിടനാട് പഞ്ചായത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല 'മാരേജ് ഡയറി' എന്ന ആശയം. പഞ്ചായത്തിന് പുറത്തുള്ളവർക്കും മാരേജ് ഡയറിയുടെ ഭാഗം ആകാം. 'ഒന്നാകുന്ന ഹൃദയം ഒന്നു ചേരുന്ന കുടുംബബന്ധങ്ങൾ' എന്ന ക്യാപ്ഷൻ ഇട്ടാണ് മാരേജ് ഡയറി തയ്യാറാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിടനാട് പഞ്ചായത്ത് ഈ വിവരം പൊതുസമൂഹത്തെ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

  "നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ വലിയൊരു പ്രാധാന്യമുള്ള കാര്യമാണ് കുടുംബജീവിതം. എല്ലാ വാർഡിലും ഞങ്ങളുടെ ഒരു ടീം സർവേ നടത്തി. ഈ സർവേയുടെ അഭിപ്രായത്തിൽ നമ്മുടെ പഞ്ചായത്തിൽ വിവാഹപ്രായം കഴിഞ്ഞ്  വിവാഹം കഴിക്കാൻ നിൽക്കുന്ന ആൺ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ഒരുപരിധിവരെ പെൺകുട്ടികളും. പിന്നെ ചെറുപ്പത്തിൽ വിധവകളായ പെൺകുട്ടികളും. അതിന്റെ പശ്ചാത്തലത്തിൽ നമ്മുടെ തിടനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരേജ് ഡയറി എന്ന പേരിൽ ഒരു മാരേജ് രജിസ്റ്റർ ആരംഭിക്കുകയാണ്.  വിവിധ വാർഡുകളിലെ വിവാഹപ്രായം കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന വിധവകൾക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ രജിസ്റ്റർ പൂർണമായും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതായിരിക്കും. ഈ ഡയറിയിൽ രജിസ്റ്റർ ചെയ്യാൻ ഒരു തരത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. കേരളത്തിലുള്ള എല്ലാ പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. താഴെക്കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പർ വഴിയാണ് നിങ്ങളുടെ ഡീറ്റെയിൽസും ഫോട്ടോയും അയച്ചു തരേണ്ടത് എന്ന് കോഡിനേറ്റർ ഷെറിൻ പെരുമാകുന്നേൽ ( തിടനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) നമ്പർ 9847998258."

  ഏതായാലും പഞ്ചായത്ത് പുതുതായി തുടങ്ങിയ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. പഞ്ചായത്തിന് പുറത്ത് കേരളത്തിൽ എവിടെ നിന്നുള്ളവർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം എന്നതാണ് വലിയ പ്രത്യേകത. മാരേജ് ഡയറി വിജയം കണ്ടാൽ അത് ഒരുപാട് പേർക്ക് ആശ്വാസമാകുമെന്ന് പഞ്ചായത്ത് കരുതുന്നു. വലിയതോതിൽ ഫീസ് ഈടാക്കി വേണം പല മാര്യേജ് സൈറ്റുകളിലും രജിസ്റ്റർ ചെയ്യാൻ.  ബ്രോക്കർമാർ ഈടാക്കുന്ന തുകയും വളരെ വലുതാണ്. അങ്ങനെയിരിക്കെ നവീനമായ ആശയത്തിന് കയ്യടി കൂടുകയാണ്. പദ്ധതി വൈകാതെ വിജയം കാണും എന്ന പ്രതീക്ഷയിലാണ് തിടനാട് ഗ്രാമപഞ്ചായത്ത്.
  Published by:user_57
  First published:
  )}